ചിലവു കുറഞ്ഞ നഗരമായി ദുബായ് മാറുന്നു

ചിലവു കുറഞ്ഞ നഗരമായി ദുബായ് മാറുന്നു

ദുബായ്: ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ നിന്ന് ദുബായ് താഴേയ്ക്ക്. 19 ാം  സ്ഥാനത്തു നിന്നും 26 ാം  സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് ദുബായ്. ഗ്ലോബല്‍ സര്‍വ്വെ കണ്‍സള്‍ട്ടന്‍സിയുടെ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

കഴിഞ്ഞ 12 മാസത്തിനുള്ളില്‍ ദുബായിലെ വാടക വീടുകളുടെ എണ്ണം വളരെ കുറവാണ്. മറ്റ് നഗരങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ ദുബായ് ഇപ്പോഴും ചെലവേറിയ നഗരമാണ്. പ്രത്യേകിച്ചും പ്രവാസികളുടെ ചെലവുകള്‍. ഇവരുടെ ജീവിത ചെലവുകളാണ് ഇതില്‍ പ്രധാന ഘടകമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അന്താരാഷട്ര നിലവാരത്തിലുള്ള രണ്ട് മുറികളുള്ള ഒരു അപ്പാര്‍ട്ട്‌മെന്റിന് ദുബായില്‍ ശരാശരി നല്‍കേണ്ടി വരുന്നത് 2995 ദര്‍ഹമാണ്. ന്യൂയോര്‍ക്കില്‍ ഇത് 5700 ഡോളറും ലണ്ടനില്‍ 4335 ഡോളറുമാണ്. ദുബായില്‍ ഒരു ലിറ്റര്‍ പെട്രോളിന് 0.61 ദര്‍ഹവും ന്യൂയോര്‍ക്കില്‍ ഇതിന് 0.71 ഡോളറും ലണ്ടനില്‍ 1.65 ഡോളറുമാണ് വില.

ഈ വര്‍ഷം ആദ്യം മുതല്‍ മൂല്യ വര്‍ദ്ധിത നികുതി (വാറ്റ്) ഏര്‍പ്പെടുത്തിയത് ചെലവുകള്‍ കുറയാന്‍ കാരണമായിട്ടുണ്ട്. കഴിഞ്ഞ 12 മാസങ്ങള്‍ കൊണ്ട് ദിനാറിന്റെയും ഡോളറിന്റെയും ഇടിവും ചെലവ് കുറയാന്‍ കാരണമായിട്ടുണ്ട്. യുഎഇ പ്രവാസികളെ ആകര്‍ഷിക്കുന്ന ജീവിതമാണ് ദുബായുടേത്. ഏറ്റവും കുറഞ്ഞ ചെലവില്‍ ജീവിക്കാന്‍ കഴിയുന്ന രാജ്യമാണ് സൗദി അറേബ്യ. അവിടെ റിയാദ് 52 ാം സ്ഥാനത്ത് നിന്നും 45 ാം സ്ഥാനത്തേക്ക് മാറിയിട്ടുണ്ട്.

Comments

comments

Categories: Arabia
Tags: Dubai