സിയാല്‍ മുന്നേറുന്നു; 2017-18 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 553.42 കോടി രൂപ

സിയാല്‍ മുന്നേറുന്നു; 2017-18 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 553.42 കോടി രൂപ

കൊച്ചി: കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(സിയാല്‍) 2017-18 സാമ്പത്തിക വര്‍ഷത്തെ അറ്റാദായത്തില്‍ 20 ശതമാനം വര്‍ധന നേടി. 156 കോടി രൂപയാണ് മൊത്തലാഭം. 553.42 കോടി രൂപ വരുമാനം നേടി. നിക്ഷേപകര്‍ക്ക് 25 ശതമാനം ലാഭവിഹിതം നല്‍കാനും തീരുമാനമായി. സിയാല്‍ ബോര്‍ഡ് ഡയറക്ടര്‍മാര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്.

സിയാലിന്റെ കീഴിലുള്ള ഡ്യൂട്ടി ഫ്രീ ആന്‍ഡ് റീട്ടെയ്ല്‍ സര്‍വീസസ് ലിമിറ്റഡ്(സിഡിആര്‍എസ്എല്‍) അടക്കം സിയാലിന്റെ സബ്‌സിഡിയറികളുടെയും ഏകീകൃത വിറ്റുവരവ് 701.13 കോടി രൂപയാണ്. 2016-17 ല്‍ ഇത് 592.65 കോടിയായിരുന്നു.

സിഡിആര്‍എസ്എല്‍ മാത്രം 237.25 കോടി രൂപയുടെ വിറ്റുവരവ് നേടി. പിപിപി മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന സിയാലിന്റെ ലാഭവിഹിതം 30 രാജ്യങ്ങളില്‍ നിന്നുള്ള 18,000 നിക്ഷേപകര്‍ക്കാണ് ഗുണം ചെയ്യുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ലാഭവിഹിതം 203 ശതമാനം വളര്‍ച്ചയിലെത്തി.

32.41 ശതമാനമാണ് കേരള സര്‍ക്കാരിന്റെ ഓഹരി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 31.01 കോടിയാണ് സര്‍ക്കാരിന്റെ ലാഭവിഹിതം.

രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ നാലാം സ്ഥാനമാണ് സിയാലിന്. മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ ഏഴാം സ്ഥാനമാണ്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ പത്ത് മില്യണ്‍ യാത്രക്കാരാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കടന്നുപോയത്.

 

 

Comments

comments

Tags: CIAL, Kochi