ബൂസ്റ്റ് യുവര്‍ ബിസിനസ്: ജോഷ് ടോക്‌സ് കൊച്ചിയില്‍

ബൂസ്റ്റ് യുവര്‍ ബിസിനസ്: ജോഷ് ടോക്‌സ് കൊച്ചിയില്‍

കൊച്ചി: ബിസിനസ് രംഗത്തെ മുന്‍ നിരക്കാരെയും വളര്‍ന്നു വരുന്ന പ്രൊഫഷണലുകളെയും ഒരു കുടക്കീഴില്‍ ഒന്നിപ്പിക്കുന്ന ബൂസ്റ്റ് യുവര്‍ ബിസിനസ് എന്ന ജോഷ് ടോക്‌സ് കൊച്ചിയില്‍ സംഘടിപ്പിക്കുന്നു. ഫേസ്ബുക്കും ജോഷ് ടോക്‌സ് കൊച്ചിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ജൂലൈ 7ന് സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പില്‍ ഉച്ചയ്ക്ക്
രണ്ട് മണി മുതല്‍ ആറു മണി വരെയാണ് പരിപാടി. കോണ്‍ഫറന്‍സില്‍ ഇന്ത്യയില്‍ വിവിധ തലങ്ങളില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചവര്‍ സംസാരിക്കും.

വനിതകള്‍ക്കായി നൂതനമായ ചുറ്റുപാട്, തൊഴില്‍ അവസരങ്ങള്‍, സംരംഭകത്വം എന്നിവ ആദ്യമായി കണ്ടെത്തിയ പ്രയാണാ സ്ഥാപക ചന്ദ്ര വന്ദന ആര്‍, മൂന്നാം വയസില്‍ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഷെഫ് നിഖില്‍ രാജ്, ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ഫാര്‍മേഴ്‌സ് ഫ്രഷ് സോണിലൂടെ കര്‍ഷകരെ സഹായിക്കുന്ന സംരംഭകന്‍ പ്രദീപ് പി എസ് തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിക്കും.

ജേണലിസ്റ്റ് അന്‍സിഫ് അഷ്‌റഫ്, റൈഡറും ആക്റ്റിവിസ്റ്റുമായ ഷൈനി രാജ്കുമാര്‍, കൊമേഡിയന്‍ ജോര്‍ജ് വിവിയന്‍ പോള്‍ തുടങ്ങിയവരും സംസാരിക്കാനെത്തുന്നുണ്ട്.

കഥകളുടെ ശക്തിയിലൂടെ ആളുകള്‍ക്ക് പുതിയ ആശയങ്ങളും അവസരങ്ങളും പരിചയപ്പെടുത്തുക
യാണ് ജോഷ് ടോക്‌സിലൂടെ ലക്ഷ്യമിടുന്നതെന്ന് സ്ഥാപക സുപ്രിയ പറഞ്ഞു. അതുകൊണ്ടാണ് രണ്ടും മൂന്നും തലങ്ങളിലുള്ള നഗരങ്ങളെ വിപണിയായി തെരഞ്ഞെടുത്തതെന്നും ജോഷ് ടോക്ക്‌സ് കൊച്ചിയിലൂടെ  കൊച്ചി സമൂഹത്തിന് ഇന്ന് ലോകത്ത് എന്താണ് ശരിക്കും നടക്കുന്നതെന്ന് മനസിലാക്കികൊടുക്കുകയാണ് ലക്ഷ്യമെന്നും സുപ്രിയ കൂട്ടിച്ചേര്‍ത്തു.

സംരംഭകര്‍, ഇന്നവേറ്റേഴ്‌സ്, സൃഷ്ടാക്കള്‍, കര്‍ത്താക്കള്‍ തുടങ്ങിയവയെല്ലാം ചേര്‍ന്നതായിരിക്കും ജോഷ് ടോക്‌സ് കൊച്ചിയെന്നും ഒരു കൂരയ്ക്കു കീഴില്‍ രാജ്യത്തെ മഹത്തായ മനസുകളെ ഒന്നിപ്പിച്ച് മനുഷ്യന്റെ കഴിവുകളുടെ അപാരത കാട്ടികൊടുത്ത് മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുകയാണ് ലക്ഷ്യമെന്നും സഹ സ്ഥാപകനായ ഷോഭിത് പറഞ്ഞു.

 

Comments

comments

Tags: Josh talks, Kochi