ഹോം ബ്രോഡ്ബാന്‍ഡ് യുദ്ധത്തിന് കളമൊരുങ്ങുന്നു; ജിയോയും എയര്‍ടെല്ലും നേര്‍ക്കുനേര്‍

ഹോം ബ്രോഡ്ബാന്‍ഡ് യുദ്ധത്തിന് കളമൊരുങ്ങുന്നു; ജിയോയും എയര്‍ടെല്ലും നേര്‍ക്കുനേര്‍

മുംബൈ: നിരവധി ഓഫറുകള്‍ പ്രഖ്യാപിച്ച് ഉപയോക്താക്കളെ കയ്യിലെടുത്ത മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയ്ക്ക് വെല്ലുവിളിയുമായി ഭാരതി എയര്‍ടെല്‍ രംഗത്ത്. മൊബൈല്‍ സര്‍വീസ് മേഖലയില്‍ വിലയുദ്ധം നടത്തി വിജയിച്ചതിനു ശേഷം ഹോം ബ്രോഡ്ബാന്‍ഡ് രംഗത്ത് ആധിപത്യം നേടാന്‍ ജിയോ ഒരുങ്ങിക്കഴിഞ്ഞു. ഫൈബര്‍ ടു ദ ഹോം(എഫ്ടിടിഎച്ച്) സര്‍വീസാണ് ഹോം ബ്രോഡ്ബാന്‍ഡ് രംഗത്ത് ജിയോ അവതരിപ്പിക്കുന്നത്. ഇതിനു പിന്നാലെയാണ് ജിയോയെ വെല്ലുവിളിച്ച് ഫൈബര്‍ ടു ഹോം സര്‍വീസുകളുമായി സുനില്‍ മിത്തലിന്റെ ഭാര്‍തി എയര്‍ടെല്‍ വിലയുദ്ധം പ്രഖ്യാപിച്ചത്.

2016 സെപ്തംബറിലായിരുന്നു ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ വിലക്കുറവിന്റെ ഉത്സവവുമായി ജിയോ വിപണിയില്‍ അരങ്ങേറ്റം കുറിച്ചത്. വിപണിയില്‍ വിലയുദ്ധത്തിന് തുടക്കം കുറിച്ച് മറ്റ് ടെലികോം കമ്പനികള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി ജിയോ മുന്നേറ്റം തുടരുകയാണ്.

അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനാണ് എയര്‍ചെല്ലും ജിയോയും വാഗ്ദാനം ചെയ്യുന്നത്. രണ്ട് കമ്പനികളും ഉപയോക്താക്കല്‍ കുറഞ്ഞ വിലയ്ക്ക് ഡാറ്റ നല്‍കുമനെന്നാണ് കരുതുന്നത്. ഉപയോക്താക്കള്‍ക്ക് ലാഭം നേടാമെന്നും വിചാരിക്കുന്നു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ജൂലൈ 5 ന് നടത്തുന്ന വാര്‍ഷിക പൊതുയോഗത്തില്‍ ജിയോ ഹോം ബ്രോഡ്ബാന്‍ഡ് സര്‍വീസുകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. 100 എംബിപിഎസ് ഇന്റര്‍നെറ്റ് വേഗതയാണ് ജിയോ ഓഫര്‍ ചെയ്യുന്നത്. ഇതിനു പുറമെ നിരവധി സൗജന്യ ഡാറ്റ ഓഫറുകളും ഉപയോക്താക്കള്‍ പ്രതീക്ഷിക്കുന്നുണ്ട്.

അതേസമയം, എയര്‍ടെല്‍ ഒരു സെക്കന്‍ഡില്‍ 300 എംബി വേഗതയുളള ഹോം ബ്രോഡ്ബാന്‍ഡാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിമാസം 1200 ജിബി ഡാറ്റ അതിവേഗത്തില്‍ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. 2199 രൂപയാണ് പ്രതിമാസ പ്ലാനിന്റെ നിരക്ക്. ബ്രോഡ്ബാന്‍ഡ് സേവനത്തിനൊപ്പം പരിധികളില്ലാത്ത കോളുകളും പ്രഖ്യാപിച്ച് വിലയുദ്ധത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് എയര്‍ടെല്‍.

 

 

Comments

comments