ശ്രീറാം ഫിനാന്‍സ് എന്‍സിഡി വഴി 5000 കോടി രൂപ സമാഹരിക്കും

ശ്രീറാം ഫിനാന്‍സ് എന്‍സിഡി വഴി 5000 കോടി രൂപ സമാഹരിക്കും

കൊച്ചി: രാജ്യത്തെ അസറ്റ് ഫിനാന്‍സ് രംഗത്തെ മുന്‍നിര ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലൊന്നായ ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് കമ്പനി എന്‍സിഡി വഴി 5000 കോടി രൂപ സമാഹരിക്കും. പ്രീ ഓണ്‍ഡ് കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കായി വായ്പ നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനി ആയിരം രൂപ മുഖവിലയുള്ള അഞ്ച് കോടി ഓഹരികളാക്കി മാറ്റാനാവാത്ത കടപത്രങ്ങളാണ് പബ്ലിക് ഇഷ്യൂ വഴി ലഭ്യമാക്കുന്നത്. ഇന്നലെ മുതല്‍ ആരംഭിച്ച ഇഷ്യൂ അടുത്ത മാസം 20ന് അവസാനിക്കും.

പൂര്‍ണമായി വിതരണം ചെയ്യപ്പെട്ടാല്‍ നിര്‍ദിഷ്ട തിയതിക്ക് മുമ്പായി വിതരണം അവസാനിപ്പിക്കാനും വ്യവസ്ഥയുണ്ട്. ഈ ഇഷ്യൂവിന്റെ 5000 കോടി രൂപ വരെയുള്ള തുകയ്ക്ക് ക്രിസില്‍ എഎ പ്ലസ്/ സ്റ്റേബിള്‍ നിലവാരവും ഇന്ത്യാ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ച് ഇന്‍ഡ് എഎ പ്ലസ് ഔട്ട്‌ലുക്ക് സ്റ്റേബിള്‍ നിലവാരവുമുള്ള റേറ്റിംഗുകളാണ് നല്‍കിയിരിക്കുന്നത്. മൂന്ന്, അഞ്ച്, പത്ത് വര്‍ഷ കാലാവധിയുള്ള നിക്ഷേപങ്ങളും 9.10 %, 9.30%, 9.40% എന്നിങ്ങനെയുള്ള കൂപ്പണ്‍ നിരക്കുകളുമാണ് ഈ നിക്ഷേപങ്ങള്‍ക്കുള്ളത്. പ്രതിമാസം, പ്രതിവര്‍ഷം അല്ലെങ്കില്‍ കാലാവധി തീരുമ്പോള്‍ ഇവ ലഭിക്കാനുള്ള അവസരവും ഒരുക്കിയിരിക്കുന്നു. ഏഴ് വ്യത്യസ്ത പരമ്പരകളിലായാണ് എന്‍സിഡി അവതരിപ്പിച്ചിട്ടുള്ളത്. ബോംബെ സ്‌റ്റോക്ക് എക്‌സചേഞ്ചിലും നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും ഇവ ലിസ്റ്റ് ചെയ്യും.

Comments

comments

Categories: More