ശാസ്ത്ര സാഹിത്യം അഥവാ അവഗണിക്കപ്പെട്ട എഴുത്ത്

ശാസ്ത്ര സാഹിത്യം അഥവാ അവഗണിക്കപ്പെട്ട എഴുത്ത്

ഗഹനങ്ങളായ ശാസ്ത്ര തത്വങ്ങള്‍ എന്നും സാധാരണക്കാരന് അപ്രാപ്യമായിരുന്നതിന് ഭാഷയടക്കം നിരവധി കാരണങ്ങളുണ്ട്. സാധാരണക്കാരുടെ ഭാഷയില്‍ സംവദിക്കുകയും സാങ്കേതിക പദാവലികളുടെ അതിപ്രസരം മൂലമുള്ള വിരസതയും ഒഴിവാക്കിയാല്‍ ശാസ്ത്രവുമായി ബന്ധപ്പെട്ട സാഹിത്യം ഇതര സാഹിത്യ മേഖലകളെ വെല്ലുവിളിക്കുമെന്നതില്‍ സംശയമില്ല. പുരോഗതിക്ക് മുതല്‍ക്കൂട്ടാകാനും ഈ സരള ശാസ്ത്ര സാഹിത്യത്തിനാവും. ഈ മേഖലയിലെ ചില വഴിവിളക്കുകള്‍ ചൂണ്ടിക്കാട്ടുകയാണ് ലേഖകന്‍.

തത്വചിന്തകരുടെയും നികുതി നിയമജ്ഞരുടെയും കംപ്യൂട്ടര്‍ പ്രോഗ്രാമര്‍മാരുടെയുമൊപ്പം ശാസ്ത്രജ്ഞരും സാധാരണക്കാരുടെ ഭാഷയാണ് സംസാരിക്കുന്നതെന്ന് നിരീക്ഷിക്കപ്പെടാറുണ്ടെങ്കിലും വാസ്തവത്തില്‍ അവര്‍ക്ക് ഒട്ടും സ്പഷ്ടമല്ലാത്ത ഭാഷയിലായിരിക്കും ഈ ആശയ പ്രകടനം. വിചിത്രമായ ചിഹ്നങ്ങള്‍, സങ്കീര്‍ണമായ സമവാക്യങ്ങളും പ്രത്യേക പദാവലികളും ഉപയോഗിച്ച്, ഒരു ശരാശരി വ്യക്തിയുടെ ജീവിതത്തെ ഒരു തരത്തിലും ബാധിക്കാനിടയില്ലാത്ത അസ്പഷ്ടമായ കാര്യങ്ങളെക്കുറിച്ചാവും ആ സംസാരം. പ്രത്യേക സാങ്കേതിക വിദ്യകളുടെ സഹായമില്ലാതെ ഇത് മനസിലാക്കാനുമായേക്കില്ല.

ശാസ്ത്രവുമായ ബന്ധപ്പെട്ട എഴുത്തിനെ ഏതെങ്കിലും തരത്തില്‍ പ്രചാരത്തിലുള്ള സാഹിത്യവുമായി താരതമ്യപ്പെടുത്താനാവുമോ എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. സാധിക്കും എന്നു തന്നെയാണ് ഇതിന്റെ ഉത്തരം. വിവിധ മേഖലകളിലുള്ള ശാസ്ത്രജ്ഞര്‍ ജീവിതത്തിന്റെയും പ്രപഞ്ചത്തിന്റെയും മറ്റെല്ലാത്തിന്റെയും നിഗൂഢതകളുമായാണ് ഇടപഴകുന്നത്. ഏറ്റവും കാവ്യാത്മകമായി എഴുതുന്ന കവിയെയും ഭാവനാത്മകമായി എഴുതുന്ന നോവലിസ്റ്റിനെയും ഏറ്റവും സൂക്ഷ്മ ചിന്തകനായ ചരിത്രകാരനെയും പോലും അസൂയപ്പെടുത്തിക്കൊണ്ട് തങ്ങളുടെ വികാരം പ്രകടിപ്പിക്കാന്‍ കഴിവുള്ളവരാണ് ശാസ്ത്രജ്ഞര്‍.

പ്രപഞ്ചത്തിന്റെ ഉല്‍ഭവം, പദാര്‍ത്ഥ ഘടന, പരിണാമം അടക്കമുള്ള ജീവിതത്തിന്റെ അമ്പരപ്പിക്കുന്ന വികാസ പ്രക്രിയകള്‍, പ്രകൃതിയിലെ സമൃദ്ധമായ അത്ഭുതങ്ങള്‍ എന്നിങ്ങനെ പല മേഖലകളിലും അപഗ്രഥനം നടത്തുന്നവരാണ് ശാസ്ത്ര ഗവേഷകര്‍. അവരില്‍ പലരും ആകര്‍ഷകമായ രീതിയില്‍ തന്നെ തങ്ങളുടെ കണ്ടെത്തലുകളെ കുറിച്ചും പ്രവര്‍ത്തനങ്ങളെ കുറിച്ചും എഴുതിയിട്ടുണ്ട്. അവയിലൂടെ ഏതൊരു പുരോഹിതനും രാഷ്ടീയക്കാരനും തത്വചിന്തകനും സാധിക്കുന്നതിനേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ നമ്മെക്കുറിച്ചും നമ്മുടെ ഭൂതവും ഭാവിയും സംബന്ധിച്ചും അവര്‍ പഠിപ്പിക്കുന്നു.

ശാസ്ത്രത്തിന്റെ സമഗ്ര മേഖലകളിലുമുള്ള വികാസങ്ങള്‍ ദൃശ്യമായ കഴിഞ്ഞ നൂറ്റാണ്ടില്‍ നിന്നുതന്നെ ഒരു തെരഞ്ഞെടുക്കല്‍ നടത്താം. ലോകത്തിലെ നമ്മുടെ നിലനില്‍പ്പ് ഒരു പ്രധാന സംഗതിയായതിനാല്‍, ഇംഗ്ലീഷ് ഭൗതിക ശാസ്ത്രജ്ഞനും ജ്യോതി ശാസ്ത്രജ്ഞനും ഗണിത ശാസ്ത്രജ്ഞനുമായ സര്‍ ജെയ്‌സ് ഹോപ്‌വുഡ് ജീന്‍സ് എങ്ങനെയാണ് തന്റെ കാഴ്ച്ചപ്പാട് മുന്നോട്ട് വെക്കുന്നതെന്ന് നോക്കിക്കൊണ്ട് നമുക്ക് തുടങ്ങാം.

‘…നമ്മുടെ വാസസ്ഥലത്തെ സമയം, അന്തരീക്ഷം എന്നീ ഘടകങ്ങളിലൂടെ വളഞ്ഞിരിക്കുന്ന പ്രപഞ്ചത്തിന്റെ സ്വഭാവവും ഉദ്ദേശവുമറിയാന്‍ ഞങ്ങള്‍ ശ്രമിച്ചു. ഭീകരതയോട് സമാനമായിരുന്നു ആദ്യ അനുഭവം. മനുഷ്യ ബുദ്ധിക്ക് അപ്രാപ്യമായ അനന്തവും അര്‍ഥമില്ലാത്തതുമായ ദൂരം, മനുഷ്യ ചരിത്രത്തെ ഒന്നു കണ്ണടച്ചു തുറക്കുന്ന നിമിഷാര്‍ദ്ധത്തോളം ചെറുതാക്കുന്ന ഗൂഢവും സുദീര്‍ഘവുമായ സമയശ്രേണി, അങ്ങേയറ്റത്തെ ഏകാന്തത, കടലിലും കരയിലുമായി ലോകം മുഴുവന്‍ നിറഞ്ഞ മണല്‍ത്തരികളുടെ ദശലക്ഷത്തില്‍ ഒരു ഭഭാഗം മാത്രമായ നമ്മുടെ പാര്‍പ്പിടത്തിന്റെ പ്രാപഞ്ചിക നിസാരത എന്നിവയെല്ലാം നമ്മെ ഭയപ്പെടുത്തി. എന്നാല്‍ എല്ലാറ്റിനുമുപരി, നമ്മുടെ ജീവിതക്രമത്തോട് നിസ്സംഗമാണ് പ്രപഞ്ചത്തിന്റെ പദ്ധതികളെന്നതും ഏറെ ഭയപ്പെടുത്തി. നമ്മുടെ വികാരങ്ങള്‍, ആഗ്രഹങ്ങള്‍, നേട്ടങ്ങള്‍, കല, മതം എല്ലാം അതിന് അന്യമാണ്’- 1930 ല്‍ പ്രസിദ്ധീകരിച്ച ‘ദി മിസിറ്റീരിയസ് യൂണിവേഴ്‌സി’ല്‍ സര്‍ ജെയ്‌സ് ഹോപ്‌വുഡ് ജീന്‍സ് എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്.

ശാസ്ത്രവുമായ ബന്ധപ്പെട്ട എഴുത്തിനെ ഏതെങ്കിലും തരത്തില്‍ പ്രചാരത്തിലുള്ള സാഹിത്യവുമായി താരതമ്യപ്പെടുത്താനാവുമോ എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. സാധിക്കും എന്നു തന്നെയാണ് ഇതിന്റെ ഉത്തരം. വിവിധ മേഖലകളിലുള്ള ശാസ്ത്രജ്ഞര്‍ ജീവിതത്തിന്റെയും പ്രപഞ്ചത്തിന്റെയും മറ്റെല്ലാത്തിന്റെയും നിഗൂഢതകളുമായാണ് ഇടപഴകുന്നത്. ഏറ്റവും കാവ്യാത്മകമായി എഴുതുന്ന കവിയെയും ഭാവനാത്മകമായി എഴുതുന്ന നോവലിസ്റ്റിനെയും ഏറ്റവും സൂക്ഷ്മ ചിന്തകനായ ചരിത്രകാരനെയും പോലും അസൂയപ്പെടുത്തിക്കൊണ്ട് തങ്ങളുടെ വികാരം പ്രകടിപ്പിക്കാന്‍ കഴിവുള്ളവരാണ് ശാസ്ത്രജ്ഞര്‍.

മനുഷ്യരുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ പരിണാമത്തെയും ചാള്‍സ് ഡാര്‍വിന്റെ സംഭാവനകളെയും നമുക്കൊരിക്കലും തള്ളിക്കളയാനാവില്ല. അതിന്റെ പ്രാധാന്യം ഏറ്റവും നന്നായി വിശദീകരിക്കാന്‍ സാധിച്ചത് യെലേന ക്രോണിനാണ്. ജീവശാസ്ത്ര ചിന്തകനും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ ഡാര്‍വിന്‍ സെന്ററിന്റെയും സെന്റര്‍ ഫോര്‍ ഫിലോസഫി ഓഫ് നേച്ചര്‍ ആന്‍ഡ് സോഷ്യല്‍ സയന്‍സിന്റെയും സഹ ഡയറക്റ്ററാണ് അവര്‍.

‘പൂര്‍വികമായി പകര്‍ന്നു കിട്ടിയ വിജ്ഞാനത്തിന്റെ സഞ്ചരിക്കുന്ന ശേഖരമാണ് നാമെല്ലാവരും. പൂര്‍വ്വികരുടെ അപൂര്‍വ വിജയങ്ങളുടെ ജീവിക്കുന്ന സ്മാരകങ്ങളാണ് നമ്മുടെ ഓരോരുത്തരുടേയും മനസ്സും ശരീരവും. ഇക്കാര്യമാണ് ഡാര്‍വിന്‍ നമ്മെ പഠിപ്പിച്ചത്. മനുഷ്യന്റെ കണ്ണ്, തലച്ചോര്‍, ജന്മവാസനകള്‍ എന്നിവ പോയ കാലത്തെ സഞ്ചിത അനുഭവങ്ങളുടെ മൂര്‍ത്തീകരണമാണ്’- 1991 ല്‍ എഴുതിയ ‘ദി ആന്റ് ആന്‍ഡ് ദി പീക്കോക്ക്: ആള്‍ട്രൂയിസം ആന്‍ഡ് സെക്ഷ്വല്‍ സെലക്ഷന്‍ ഫ്രം ഡാര്‍വിന്‍ ടു ടുഡെ’ എന്ന പുസ്തകത്തിന്റെ തുടക്കത്തില്‍ യെലേന വ്യക്തമാക്കുന്നു. ശാസ്ത്രത്തിന്റെ ‘അഗ്രഗണ്യമായ നേട്ടം’ എന്നാണ് ഡാര്‍വിന്റെ സിദ്ധാന്തത്തെ യെലേന വിശേഷിപ്പിക്കുന്നത്.

ഇതിനൊപ്പം ജീവന്റെ അടിസ്ഥാന നിര്‍മാണ ഘടകമായ ‘ഡിഎന്‍എ’യുടെ രഹസ്യക്കുടുക്കഴിച്ച ജയിംസ് വാട്ട്‌സണും ഫ്രാന്‍സിസ് ക്രിക്കുമുണ്ട്. ഡിഎന്‍എ കണ്ടെത്തിയ നിമിഷങ്ങളെ കുറിച്ച് ‘വാട്ട് മാഡ് പര്‍സ്യൂട്ട്’ (1988) എന്ന ആത്മകഥയില്‍ ക്രിക് പരാമര്‍ശിക്കുന്നുണ്ട്. നിരത്തിനപ്പുറമുള്ള, ദിവസവും ഉച്ചഭക്ഷണം കഴിക്കുന്ന ഹോട്ടലിലെത്തി ജീവന്റെ രഹസ്യം തങ്ങള്‍ കണ്ടെത്തിയെന്ന സത്യം അദ്ദേഹം ഉറക്കെ വിളിച്ച് പറഞ്ഞെന്ന് തന്റെ ഗവേഷണപങ്കാളിയുടെ ഓര്‍മകളെ ഉദ്ധരിച്ചു കൊണ്ട് അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു. ‘എനിക്ക് അതിനെക്കുറിച്ച് യാതൊരു ഓര്‍മയുമില്ല. പക്ഷേ വീട്ടിലെത്തി ഒഡൈലിനോട് (ഭാര്യ) ഒരു മഹത്തായ കണ്ടുപിടിത്തം ഞങ്ങള്‍ നടത്തിയെന്ന് പറയുന്നത് ഓര്‍ത്തെടുക്കാനാവുന്നുണ്ട്. അന്ന് പറഞ്ഞതില്‍ ഒരു വാക്ക് പോലും വിശ്വസിച്ചിരുന്നില്ലെന്നാണ് വര്‍ഷങ്ങള്‍ക്ക് ശേഷം അവള്‍ പറഞ്ഞത്. ‘എന്നും വീട്ടിലെത്തിക്കഴിഞ്ഞ് നിങ്ങള്‍ ഇത്തരത്തില്‍ ചില കാര്യങ്ങള്‍ പറയാറുണ്ടായിരുന്നല്ലോ; സ്വാഭാവികമായും ഇതും അങ്ങനെയാണ് ഞാന്‍ കരുതിയത്’ എന്നാണ് അവള്‍ പറഞ്ഞത്’- ക്രിക്ക് എഴുതുന്നു.

‘ദി ഡബിള്‍ ഹെലിക്‌സി’ന് (1968) ശേഷം അതിന്റെ പിന്തുടര്‍ച്ചയായി ജയിംസ് വാട്ട്‌സണ്‍ എഴുതിയതാണ് ‘അവോയ്ഡിംഗ് ബോറിംഗ് പീപ്പിള്‍’ (2007). അതിലെ ഓരോ അധ്യായങ്ങളും അവസാനിക്കുന്നത് ‘ഒരിക്കലും ഒരിടത്തെ ഏറ്റവും കുശാഗ്ര ബുദ്ധിയായ ആളാവരുത്’, ‘രണ്ടിലധികം നൊബേല്‍ പുരസ്‌കാര വിജയികളുടെ കൂടിച്ചേരല്‍ ഒഴിവാക്കുക’, തുടങ്ങിയ പാഠങ്ങളോടെയാണ്. അത് മാത്രമല്ല, ‘ഞായറാഴ്ചകൡും പണിയെടുക്കൂ’, തുടങ്ങിയ ഉപദേശങ്ങളും പുസ്തകത്തില്‍ ഉണ്ടായിരുന്നു.

യാഥാര്‍ഥ്യത്തിന്റെ ലോകത്തേക്ക് മടങ്ങിയാല്‍, ഇരുപതാം നൂറ്റാണ്ടില്‍ ഏറ്റവും അംഗീകാരം നേടിയ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്ന മഹാനായ ശാസ്ത്രജ്ഞനെ നമുക്ക് അവഗണിക്കാനാകില്ല. അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ച്ചയുള്ള ‘റിലിജന്‍ ആന്റ് സയന്‍സ്’ എന്ന ലേഖനം തന്നെ നമുക്ക് വിലയിരുത്താം. ശാസ്ത്രവും മതവും തമ്മിലുള്ള പുതിയ ബന്ധം സാധ്യമാക്കുന്നതിന് സഹായകരമായ, ഭേദപ്പെട്ട രീതിയിലുള്ള മതപരമായ അനുഭവത്തിന് വേണ്ടിയാണ് അദ്ദേഹം ഈ ലേഖനത്തില്‍ വാചാലനാവുന്നത്.

യാഥാര്‍ഥ്യത്തിന്റെ ലോകത്തേക്ക് മടങ്ങിയാല്‍, ഇരുപതാം നൂറ്റാണ്ടില്‍ ഏറ്റവും അംഗീകാരം നേടിയ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്ന മഹാനായ ശാസ്ത്രജ്ഞനെ നമുക്ക് അവഗണിക്കാനാകില്ല. അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ച്ചയുള്ള ‘റിലിജന്‍ ആന്റ് സയന്‍സ്’ എന്ന ലേഖനം തന്നെ നമുക്ക് വിലയിരുത്താം. ശാസ്ത്രവും മതവും തമ്മിലുള്ള പുതിയ ബന്ധം സാധ്യമാക്കുന്നതിന് സഹായകരമായ, ഭേദപ്പെട്ട രീതിയിലുള്ള മതപരമായ അനുഭവത്തിന് വേണ്ടിയാണ് അദ്ദേഹം ഈ ലേഖനത്തില്‍ വാചാലനാവുന്നത്.

ആവശ്യങ്ങള്‍ക്കനുസൃതമായും സമൂഹത്തിന്റെ വികാരങ്ങള്‍ക്ക് അനുസൃതമായുമുള്ള വിഭിന്ന മത ഘടകങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അദ്ദേഹം നടത്തുന്നു. അവയില്‍ പൊതുവായുണ്ടായിരുന്നത് ‘ദൈവത്തിന് മനുഷ്യ രൂപവും വികാരങ്ങളുമുണ്ടെന്ന സങ്കല്‍പ്പ’വും അനിതര സാധാരണമായ ഗുണങ്ങളുള്ള ചില വ്യക്തികള്‍ക്ക് മാത്രമേ അതിനെ മറികടക്കാനാവൂ എന്ന ധാരണയുമാണ്. എന്നാല്‍ മൂന്നാമതൊരു സങ്കല്‍പ്പത്തിലേക്കാണ് ഇതിലൂടെ അദ്ദേഹം എത്തിച്ചേര്‍ന്നത്; ‘കോസ്മിക്ക് റിലിജിയസ് ഫീലിംഗ്’ അഥവാ പ്രാപഞ്ചികമായി ദൈവത്തെ അറിയാനുള്ള ശ്രമം. ഐന്‍സ്റ്റീനെ സംബന്ധിച്ചിടത്തോളം അതാണ് ശാസ്ത്രഗവേഷണത്തിന്റെ ഏറ്റവും ശക്തവും ശ്രേഷ്ഠവുമായ പ്രേരണ.

‘ശാസ്ത്രീയ തത്വങ്ങളുടെ അത്യുന്നതികള്‍ കീഴടക്കാന്‍ അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനം കൂടിയേ കഴിയൂ എന്നും അതിനായി ഭഗീരഥ പ്രയത്‌നം തന്നെ വേണ്ടി വരുമെന്നും തിരിച്ചറിയുന്നവര്‍ക്ക് മാത്രമേ ആ വൈകാരികതയുടെ കരുത്ത് പിടിച്ചെടുക്കാനാവൂ. ജീവിത്തിന്റെ അടിയന്തര യാഥാര്‍ഥ്യങ്ങളില്‍ നിന്ന് ഏറെ വിദൂരതയിലുള്ള ആ ഗവേഷണത്തിലെ വിജയവുമായി ബന്ധപ്പെട്ട വികാരം മനസിലാക്കാനുമാവൂ’. ശാസ്ത്രത്തിന്റെ ആവശ്യകതയെ കുറിച്ച് ഇതിലും മെച്ചപ്പെട്ട വ്യാഖ്യാനം വേറെ ഉണ്ടോ?

കടപ്പാട് : ഐഎഎന്‍എസ്

Comments

comments

Categories: FK Special, Slider