നിപ: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്‍ക്രിമെന്റ്; ലിനിയുടെ പേരില്‍ അവാര്‍ഡ്

നിപ: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്‍ക്രിമെന്റ്; ലിനിയുടെ പേരില്‍ അവാര്‍ഡ്

തിരുവനന്തപുരം: കോഴിക്കോട് നിപ വൈറസ് ബാധിച്ചവരെ ചികിത്സിച്ച് മാതൃകാപരമായ സേവനം കാഴ്ചവെച്ച ഡോക്ടര്‍മാര്‍ക്കും ആരോഗ്യമേഖലയിലെ മറ്റ് ജീവനക്കാര്‍ക്കും മുന്‍കൂര്‍ ഇന്‍ക്രിമെന്റ് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിപ ബാധിതരെ ചികിത്സിച്ച് ജീവന്‍ വെടിഞ്ഞ നഴ്‌സ് ലിനിയുടെ പേരില്‍ സര്‍ക്കാര്‍ മേഖലയില്‍ ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ച വെയ്ക്കുന്ന നഴ്‌സിന് അവാര്‍ഡ് ഏര്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.

61 പേര്‍ക്കാണ് ഇന്‍ക്രിമെന്റ് അനുവദിച്ചിരിക്കുന്നത്. നാല് അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍, 19 സ്റ്റാഫ് നഴ്‌സ്, ഏഴ് നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍, 17 ക്ലീനിംഗ് സ്റ്റാഫ്, 4 ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍മാര്‍, രണ്ട് ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍മാര്‍, 4 സെക്യൂരിറ്റി സ്റ്റാഫ്, മൂന്ന് ലാബ് ടെക്‌നീഷ്യന്മാര്‍, ഒരു പ്ലംബര്‍ എന്നിവര്‍ക്കാണ് ഇന്‍ക്രിമെന്റ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

12 ജൂനിയര്‍ റസിഡന്റുമാര്‍ക്കും മൂന്ന് സീനിയര്‍ റെസിഡന്റുമാര്‍ക്കും ഓരോ പവന്റെ സ്വര്‍ണമെഡല്‍ നല്‍കി ആഅദരിക്കാനും തീരുമാനിച്ചു.

 

Comments

comments

Categories: FK News, Health, Slider
Tags: Nipa Virus