യുജിസി അടിമുടി പരിഷ്‌കരിക്കുന്നു; പുതിയ ഉന്നത വിദ്യാഭ്യസ കമ്മീഷനെ നിയമിക്കാന്‍ നീക്കം

യുജിസി അടിമുടി പരിഷ്‌കരിക്കുന്നു;  പുതിയ ഉന്നത വിദ്യാഭ്യസ കമ്മീഷനെ നിയമിക്കാന്‍ നീക്കം

ന്യൂഡെല്‍ഹി: രാജ്യത്തെ ഉന്നത പഠന മേഖലയെ മാറ്റിയെടുക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതിനായി ഉന്നത പഠന സമിതിയായ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനെ അടിമുടി പരിഷ്‌കരിക്കാനുള്ള ശ്രമങ്ങള്‍ മോദി സര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞു. യുജിസി ആക്ട്, 1951 റദ്ദാക്കി പുതിയൊരു ഉന്നത വിദ്യാഭ്യസ സമിതിയെ(ഹെസി) നിയമിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

ഉന്നത വിദ്യാഭ്യാസമേഖലയെ നിയന്ത്രിക്കാന്‍ ഒറ്റ സംവിധാനമെന്ന പദ്ധതിയാണ് കേന്ദ്രം ആസൂത്രണം ചെയ്യുന്നത്. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം യുജിസിയെ പൂര്‍ണമായും നവീകരിക്കാന്‍ തീരുമാനിച്ചിരുന്നു. അക്കാദമിക് ഗുണനിലവാരം മെച്ചപ്പെടുത്താനും ഗ്രാന്റ് നല്‍കുന്നതിനുമപ്പുറം ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുമായിരിക്കും ഹെസി ശ്രദ്ധകേന്ദ്രീകരിക്കുക. നിയമങ്ങളും മാനദണ്ഡങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനുള്ള അധികാരം ഹെസിക്കായിരിക്കും. മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴയും മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ എന്നിവ ഉള്‍പ്പടെ ചുമത്താനും അധികാരമുണ്ടാകും.

ഹെസി ആക്ട്, 2018, പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. മോദി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കെ ഇത് പാസാക്കാന്‍ വെല്ലുവിളിയായിരിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

യുജിസ്, ദേശീയ സാങ്കേതിക വിദ്യാഭ്യസ കൗണ്‍സില്‍ (എഐസിടിഇ) തുടങ്ങിയവയ്ക്ക് പകരം ഏകജാലക നിയന്ത്രണ സംവിദാനം കൊണ്ടുവരുന്നതിന്റെ ഭാഗമായായിരുന്നു ഈ നീക്കം. എന്നാല്‍ ചില സാങ്കേതികകാരണങ്ങളാല്‍ എഐസിടിഇ, എന്‍സിടിഇ എന്നിവയെ ഹെസിയില്‍ ഉള്‍പ്പെടുത്തുന്നില്ല.

 

 

Comments

comments

Tags: UGC

Related Articles