യാത്രക്കാര്‍ക്ക് ഡിസ്‌കൗണ്ട് ഓഫറുകളുമായി ജെറ്റ് എയര്‍വെയ്‌സും എയര്‍ ഏഷ്യയും

യാത്രക്കാര്‍ക്ക് ഡിസ്‌കൗണ്ട് ഓഫറുകളുമായി ജെറ്റ് എയര്‍വെയ്‌സും എയര്‍ ഏഷ്യയും

ന്യൂഡെല്‍ഹി: അന്താരാഷ്ട്ര, ആഭ്യന്തര യാത്രകള്‍ക്ക് പുതിയ ഡിസ്‌കൗണ്ട് ഓഫറുകളുമായി ജെറ്റ് എയര്‍വെയ്‌സും എയര്‍ ഏഷ്യയും രംഗത്ത്. ജെറ്റ് എയര്‍വെയ്‌സ് 30 ശതമാനം ഡിസ്‌കൗണ്ടാണ് അന്താരാഷ്ട്ര യാത്രയ്ക്ക് ഓഫര്‍ ചെയ്തിരിക്കുന്നത്. ആഭ്യന്തര യാത്രകള്‍ക്ക് 25 ശതമാനം ഡിസ്‌കൗണ്ടും. ആഭ്യന്തര യാത്രയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ മാത്രമാണ് ഡിസ്‌കൊണ്ട് നല്‍കുക. പ്രീമിയര്‍, ഇക്കണോമി ക്ലാസ്സുകള്‍ക്ക് ഡിസ്‌കൗണ്ട് ബാധകമാണ്. ജൂണ്‍ 30 നുള്ളില്‍ ജെറ്റ് എയര്‍വെയ്‌സിന്റെ ടിക്കറ്റ് ബുക്ക് ചെയ്യണം. തിരിച്ചുള്ള ടിക്കറ്റിനും ജെറ്റ് എയര്‍വെയ്‌സ് ഓഫര്‍ നല്‍കുന്നുണ്ട്.

അതേസമയം, ആംസ്റ്റര്‍ഡാം, കൊളംബോ, പാരിസ് എന്നിവടങ്ങളിലേക്ക് യാത്രചെയ്യുന്നവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. മാഞ്ചസ്റ്ററിലേക്കാണെങ്കില്‍ നവംബര്‍ 5 നുള്ളില്‍ ബുക്ക് ചെയ്യാം.

എയര്‍ഏഷ്യ 20 ശതമാനം ഡിസ്‌കൗണ്ടാണ് യാത്രക്കാര്‍ക്ക് ഓഫര്‍ ചെയ്തിരിക്കുന്നത്. ജൂലൈ 1 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ജൂലൈ 2 മുതല്‍ നവംബര്‍ 30 വരെയായിരിക്കും യാത്ര ചെയ്യാനുള്ള കാലാവധി.

 

 

Comments

comments