ഇന്‍സ്റ്റഗ്രാമിന് 100 ബില്ല്യണ്‍ ഡോളര്‍ ആസ്തിയുടെ മുന്നേറ്റം

ഇന്‍സ്റ്റഗ്രാമിന് 100 ബില്ല്യണ്‍ ഡോളര്‍ ആസ്തിയുടെ മുന്നേറ്റം

ഫേസ്ബുക്കിന്റെ ഇന്‍സ്റ്റഗ്രം ആപ്ലിക്കേഷന് 100 ബില്ല്യണ്‍ ഡോളര്‍ ആസ്തിയുള്ളതായി കണക്കുകള്‍. ബ്ലൂംബെര്‍ഗ് ഇന്റലിജന്‍സ് തയ്യാറാക്കിയ കണക്കുകള്‍ പ്രകാരം 2012 ല്‍ ഫേസ്ബുക്ക് വാങ്ങിയ ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷനാണ് 100 ബില്ല്യണ്‍ ആസ്തിയുള്ളതായി കണക്കാക്കിയത്.

ഈ മാസം ആദ്യത്തെ കണക്കനുസരിച്ച് പ്രതിമാസം 1 ബില്ല്യണ്‍ സജീവ ഉപയോക്താക്കളിലേക്ക് ഇന്‍സ്റ്റഗ്രാം എത്തുന്നതായും ഇത് ഫേസ്ബുക്കിന്റെ വരുമാനം അടുത്ത 12 മാസത്തിനുള്ളില്‍ 10 ബില്ല്യന്‍ ഡോളര്‍ കടന്നുകയറാന്‍ സഹായിക്കുമെന്നും ബ്ലൂംബെര്‍ഗ് ഇന്റലിജന്‍സ് അനലിസ്റ്റായ ജിതേന്ദ്ര വാറല്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഫേസ്ബുക്കിന്റെ പ്രധാന സൈറ്റായ ഇന്‍സ്റ്റഗ്രാം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 2 ബില്ല്യന്‍ ഉപയോക്താക്കളെ സൃഷ്ടിക്കുന്നതിനും കഴിവുള്ളതാണെന്ന് വാറല്‍ അഭിപ്രായപ്പെട്ടു.

Comments

comments

Categories: Business & Economy
Tags: Instagram