രാജ്യത്തെ ചില്ലറവ്യാപാരം 25 ശതമാനം വളര്‍ച്ച നേടി

രാജ്യത്തെ ചില്ലറവ്യാപാരം 25 ശതമാനം വളര്‍ച്ച നേടി

മുംബൈ: 2018 സാമ്പത്തിക വര്‍ഷത്തില്‍ ചില്ലറ വ്യാപാരം 25 ശതമാനം ഉയര്‍ന്നു. വ്യക്തിപരമായ ലോണുകളും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗവും വര്‍ദ്ധിച്ച സാഹചര്യത്തില്‍ ആസ്തി നിലവാരവും 32 ശതമാനം ഉയര്‍ന്നതായി ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനിയായ സിബില്‍ ഡാറ്റ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

2018 മാര്‍ച്ച് അവസാനത്തോടെ രാജ്യത്ത് ചില്ലറവ്യാപാര വായ്പാ വിപണിയില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായി. 2017 മുതല്‍ 2018 വരെ 25 ശതമാനം വര്‍ദ്ധനവാണുണ്ടായത്. ക്രെഡിറ്റ് കാര്‍ഡുകള്‍, വ്യക്തിഗത വായ്പകള്‍ തുടങ്ങിയവയുടെ ഉപഭോഗ വായ്പാ ഉല്‍പാദനത്തിലും മികച്ച വളര്‍ച്ചയുണ്ടായതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സജീവമായ ഉപഭോക്തൃ വായ്പയില്‍ 83 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. അതോടൊപ്പം തല്‍സമയ ബാങ്കിന്റെ മൊത്തം വരുമാനം 69 ശതമാനം വര്‍ധിച്ച് 1.39 കോടിയായി. ക്രെഡിറ്റ് കാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ തത്സമയ നിക്ഷേപങ്ങളുടെ എണ്ണം 28 ശതമാനം വര്‍ധിച്ച് 3.26 കോടി രൂപയായി ഉയര്‍ന്നു. അതേസമയം, മികച്ച ബാലന്‍സ് നിലനിര്‍ത്തുന്നത് 43 ശതമാനം വര്‍ദ്ധിച്ച് 75,100 കോടി രൂപയായി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍, പ്രത്യകിച്ച് 2016 നവംബറില്‍ ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടുകളുടെ എണ്ണം 50 ശതമാനമായി വര്‍ദ്ധിച്ചു. കാര്‍ഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ വര്‍ധിച്ചുവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രെഡിറ്റ് കാര്‍ഡുകളുടെ ഉപയോഗം 12 ശതമാനം ഉയര്‍ന്ന് 35,495 രൂപയിലെത്തിയതായാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.

Comments

comments

Categories: Business & Economy