ഹോണ്ട ഇന്ത്യ ടാലന്റ് ഹണ്ടിന് തുടക്കമായി

ഹോണ്ട ഇന്ത്യ ടാലന്റ് ഹണ്ടിന് തുടക്കമായി

പത്ത് നഗരങ്ങളില്‍ നിന്നും 20 റൈഡര്‍മാരെ കണ്ടെത്തി ഹോണ്ട ടെന്‍10 റേസിംഗ് അക്കാഡമിയില്‍ പരിശീലനം

കൊച്ചി: ദേശീയ, അന്തര്‍ദേശീയ തലത്തില്‍ കഴിവുകളുള്ള റൈഡര്‍മാരെ കണ്ടെത്തുതിനുള്ള ‘ഇഡിമിത്‌സു ഹോണ്ട ഇന്ത്യ ടാലന്റ് ഹണ്ടി’ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ തുടക്കം കുറിച്ചു. ബെംഗളൂരുവില്‍ തുടക്കമിട്ട ഇഡിമിത്‌സു ഹോണ്ട ഇന്ത്യ ടാലന്റ് ഹണ്ട് ചെന്നൈ, ഹൈദരാബാദ്, ഭുവനേശ്വര്‍, ഐസ്വാള്‍, ഡല്‍ഹി, ഭോപ്പാല്‍, വഡോദര, പൂനെ, കോയമ്പത്തൂര്‍ തുടങ്ങിയ നഗരങ്ങളിലേക്കും യാത്ര തുടരും.

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ബ്രാന്‍ഡ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ്, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ബ്രാന്‍ഡ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഡെപ്യൂട്ടി ഡയറക്റ്റര്‍ കോജി തകാഹാഷി, ടി പ്രോ ഇന്നൊവേഷന്‍സ് ജപ്പാന്‍ ഡയറക്റ്റര്‍ യുസുകെ തെഷിമ, ടെന്‍10 റേസിംഗ് ഡയറക്റ്റര്‍ രാംജി ഗോവിന്ദ്‌രാജന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ജൂറി അംഗങ്ങള്‍.

ഇഡിമിത്‌സു ഹോണ്ട ടാലന്റ് കപ്പ് 2018നെ തുടര്‍ന്നുള്ള റൗണ്ടുകളില്‍ റൈഡര്‍മാര്‍ക്ക് സിബിആര്‍ 150ആര്‍ നോവിസ് വിഭാഗത്തില്‍ മല്‍സരിക്കാന്‍ അവസരം ലഭിക്കും. ടാലന്റ് ഹണ്ടില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ 13നും 18നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം

പത്തു നഗരങ്ങളില്‍ നിന്നും റേസിംഗില്‍ പേര് സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന 20 റൈഡര്‍മാരെ തെരഞ്ഞെടുത്ത് ഹോണ്ട ടെന്‍10 റേസിംഗ് അക്കാഡമിയില്‍ പ്രൊഫഷണല്‍ പരിശീലനം നല്‍കും. ഇഡിമിത്‌സു ഹോണ്ട ടാലന്റ് കപ്പ് 2018നെ തുടര്‍ന്നുള്ള റൗണ്ടുകളില്‍ റൈഡര്‍മാര്‍ക്ക് സിബിആര്‍ 150ആര്‍ നോവിസ് വിഭാഗത്തില്‍ മല്‍സരിക്കാന്‍ അവസരം ലഭിക്കും. യുവ പ്രതിഭകളെ കണ്ടെത്താനും വളര്‍ത്തികൊണ്ടു വരാനുമുള്ള മോട്ടോര്‍സ്‌പോര്‍ട്‌സ് രംഗത്തേക്കുള്ള ഹോണ്ടയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിതെന്നും ലോക ഗ്രാന്‍ഡ് പ്രീയില്‍ ഇന്ത്യയുടെ സാന്നിധ്യമെന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ബ്രാന്‍ഡ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് പറഞ്ഞു.

ടാലന്റ് ഹണ്ടില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ 13നും 18നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. കര്‍ശന നിയന്ത്രണ പ്രക്രിയയിലൂടെയായിരിക്കും ഓരോ മേഖലകളില്‍ നിന്നും മല്‍സരാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. കര്‍ണാടകയിലെ ബെംഗളൂരുവില്‍ നടന്ന ആദ്യ പാദത്തില്‍ 33 രജിസ്‌ട്രേഷനുകള്‍ ലഭിച്ചിരുന്നു.

Comments

comments

Categories: More