എഥനോള്‍ വില വര്‍ധിപ്പിച്ചു; ലിറ്ററിന് 2.85 രൂപ കൂടി 43.70 രൂപ

എഥനോള്‍ വില വര്‍ധിപ്പിച്ചു; ലിറ്ററിന് 2.85 രൂപ കൂടി 43.70 രൂപ

ന്യൂഡെല്‍ഹി: പെട്രോളില്‍ ചേര്‍ക്കാന്‍ കരിമ്പില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന എഥനോളിന്റെ വില കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. സി മോളാസസില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന എഥനോളിന് 2.85 രൂപ വര്‍ധിച്ച് 43.70 രൂപയായി. ഡിസംബര്‍ 2018 ല്‍ പുതിയ സീസണ്‍ ആരംഭിക്കുന്നതിനു മുന്നോടിയായാണ് വില വര്‍ധന.

ബി മൊളാസസില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന എഥനോളിന് ഇതാദ്യമായി സര്‍ക്കാര്‍ വില നിശ്ചയിച്ചു. ലിറ്ററിന് 47.49 രൂപയാണ് വില.

ഇതുവരെ സി മൊളാസസില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന എഥനോളിന് മാത്രമാണ് വില നിശ്ചയിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ നടന്ന കാബിനറ്റ് മീറ്റിംഗിലാണ് ഈ തീരുമാനം. നിലവില്‍ എഥനോളിന്റെ വില 40.85 രൂപയാണ്.

ബി മൊളാസസില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന എഥനോളിന്റെ വില 47.49 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. കരിമ്പ് കൃഷിക്കാരെയും കരിമ്പ് മില്ലുകളെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വില വര്‍ധിപ്പിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

 

Comments

comments

Related Articles