ബിഗ് ഹോളിഡേ സെയിലുമായി എമിറേറ്റ്‌സ്

ബിഗ് ഹോളിഡേ സെയിലുമായി എമിറേറ്റ്‌സ്

ഓരോ ആഴ്ചയിലും ഹോളിഡേ സെയിലില്‍ അനുയോജ്യമായ മികച്ച നിലവാരമുള്ള അവധിക്കാല പാക്കേജുകള്‍ ലഭ്യമാകും

ദുബായ്: എമിറേറ്റ്‌സ് ഹോളിഡേയ്‌സ് ബിഗ് ഹോളിഡേ സെയില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഓരോ ആഴ്ചയിലും ഹോളിഡേ സെയിലില്‍ അനുയോജ്യമായ മികച്ച നിലവാരമുള്ള അവധിക്കാല പാക്കേജുകള്‍ ലഭ്യമാകും. ഇതുവഴി യാത്രക്കാര്‍ക്ക് മിതമായ നിരക്കില്‍ പരിമിത സമയത്തിനുള്ളില്‍ അവധിക്കാല പാക്കേജുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും.

ഇന്ത്യന്‍ യാത്രക്കാരുടെ ഏറ്റവും പ്രധാന ലക്ഷ്യ സ്ഥാനമായ ദുബായില്‍ നിന്നും ഇന്ത്യയിലേക്ക് തിരികെ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്കായി പ്രത്യേക ഓഫറുകളും കമ്പനി ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ ദുബായിലെ ജെ ഡബ്ല്യൂ മാരിയോട്ട്, വെസ്റ്റേണ്‍ ദുബായ് അല്‍ഹബ്ത്തൂര്‍ സിറ്റി, ദി എച്ച് ഹോട്ടല്‍ തുടങ്ങിയ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മികച്ച ഇളവുകളും പ്രത്യേക ആനുകൂല്യങ്ങളും എമിറേറ്റ്‌സ് ഹോളിഡേയ്‌സ് വഴി ലഭ്യമാക്കും.

ഓഗസ്റ്റ് 31 വരെ ദുബായിലേക്ക് യാത്ര ചെയ്യുന്ന എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് ‘മൈ എമിറേറ്റ്‌സ് പാസ്സ്’ ആനുകൂല്യങ്ങളും ആസ്വദിക്കാം. എമിറേറ്റ്‌സ് ബോര്‍ഡിംഗ് പാസ്സ് ഉപയോഗിച്ചുകൊണ്ട് ദുബായിലെ ഏറ്റവും അറിയപ്പെടുന്ന ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്ന് മികച്ച ഇളവുകളും ആനുകൂല്യങ്ങളും നേടാം

മൂന്ന് ദിവസമോ അതില്‍ കൂടുതലോ ഉള്ള അവധിക്കാല പാക്കേജുകള്‍ ബുക്ക് ചെയ്യുന്ന എമിറേറ്റ്‌സ് സ്‌കൈവാര്‍ഡ്‌സ് അംഗങ്ങള്‍ക്ക് 20ശതമാനം ബോണസ് മൈലുകളും സ്വന്തമാക്കാം. കൂടാതെ ഓഗസ്റ്റ് 31 വരെ ദുബായിലേക്ക് യാത്ര ചെയ്യുന്ന എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് ‘മൈ എമിറേറ്റ്‌സ് പാസ്സ്’ ആനുകൂല്യങ്ങളും ആസ്വദിക്കാം. എമിറേറ്റ്‌സ് ബോര്‍ഡിംഗ് പാസ്സ് ഉപയോഗിച്ചുകൊണ്ട് ദുബായിലെ ഏറ്റവും അറിയപ്പെടുന്ന ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്ന് മികച്ച ഇളവുകളും ആനുകൂല്യങ്ങളും നേടാം.

അതോടൊപ്പം യുഎഇയിലുടനീളം ‘മൈ എമിറേറ്റ്‌സ് പാസ്സ്’ ഉപയോഗിച്ച് ആനുകൂല്യങ്ങള്‍ സ്വന്തമാക്കാം.

ദുബായ് ബോളിവുഡ് പാര്‍ക്‌സ്, ദുബായ് മോഷന്‍ ഗേറ്റ്, ലെഗോലാന്‍ഡ് പാര്‍ക്ക്, ലെഗോലാന്‍ഡ് വാട്ടര്‍ പാര്‍ക്ക്, തുടങ്ങി 250ഓളം സ്ഥലങ്ങളില്‍ മൈ എമിറേറ്റ്‌സ് പാസ്സ് ഉപയോഗിച്ച് പ്രത്യേക ഇളവുകളും ആനുകൂല്യങ്ങളും സ്വന്തമാക്കാം. കൂടാതെ റീട്ടെയ്ല്‍ ഷോപ്പുകളില്‍ തെരഞ്ഞെടുക്കപ്പെട്ട ഫാഷന്‍, ഫിറ്റ്‌നസ് ബ്രാന്‍ഡുകള്‍ക്ക് ഇളവുകളും നേടാം.

Comments

comments

Categories: Arabia

Related Articles