100 ശതമാനം ഇറക്കുമതി തീരുവ: ഇന്ത്യയെ വിമര്‍ശിച്ച് ട്രംപ്

100 ശതമാനം ഇറക്കുമതി തീരുവ: ഇന്ത്യയെ വിമര്‍ശിച്ച് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 100 ശതമാനം ഇറക്കുമതി തീരുവ ചുമത്താനുള്ള ഇന്ത്യന്‍ നടപടിയെ വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഇന്ത്യ നൂറ് ശതമാനം ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുമെന്നാണ് പറയുന്നത്. എന്നാല്‍ ഇത് നീക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. കേന്ദ്ര വിദേശകാര്യ മന്ത്രി നിര്‍മല സീതാരാമനും ജൂലൈ 6 ന് അമേരിക്കന്‍ പ്രതിനിധികളായ മൈക്ക് പോംപിയോയുമായും ജിം മാട്ടിസുമായും കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ട്രംപിന്റെ പരാമര്‍ശം. വിദേശ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ചുമത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജി7 ഉച്ചകോടിയില്‍ താന്‍ വാഗ്ദാനം ചെയ്തത് നികുതിയെല്ലാം എടുത്ത് കളഞ്ഞ് എല്ലാ തടസ്സങ്ങളും നീക്കാമെന്നാണ്. അന്ന് ഉച്ചകോടിയില്‍ ഉണ്ടായിരുന്നവരെല്ലാം അതിനു സമ്മതം മൂളി. എന്നാല്‍ ഇന്ന് അതിന് ആരും തയ്യാറല്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി.

രാജ്യങ്ങള്‍ അനുരഞ്ജനത്തിന് ശ്രമിക്കുന്നുണ്ട്. അനുരഞ്ജനത്തിന് തയ്യാറല്ലെങ്കില്‍ അമേരിക്ക നികുതി ചുമത്തുമെന്ന് അദ്ദേഹം പറഞ്ഞു.

” നമ്മള്‍ എപ്പോഴും ബാങ്കായാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാവര്‍ക്കും വന്ന് എപ്പോഴും യഥേഷ്ടം കൊണ്ടുപോവുകയും മോഷ്ടിക്കുകയും ചെയ്യാം. ഇത് ഇനി അനുവദിച്ചുകൂട”- ട്രംപ് മുന്നറിയിപ്പ് നല്‍കി.

 

 

Comments

comments