മൂലധന സമാഹരണം: അലഹബാദ് ബാങ്ക് സര്‍ക്കാരില്‍ നിന്നും 7,000 കോടി രൂപ തേടുന്നു

മൂലധന സമാഹരണം: അലഹബാദ് ബാങ്ക് സര്‍ക്കാരില്‍ നിന്നും 7,000 കോടി രൂപ തേടുന്നു

അലഹബാദ്: പൊതുമേഖലാ ബാങ്കായ അലഹബാദ് ബാങ്ക് മൂലധന സമാഹരണത്തിന് ഒരുങ്ങുന്നു. സര്‍ക്കാരില്‍ നിന്നും 7,000 കോടി രൂപയാണ് ബാങ്ക് നിക്ഷേപത്തിനായി തേടിയിരിക്കുന്നത്. വാര്‍ഷിക മൂലധനത്തിന്റെ 78 ശതമാനമാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ബാങ്കിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എന്‍ കെ സാഹൂ പറഞ്ഞു.

ആകെ ബാങ്കിന് ആവശ്യമായ തുക 9,000 കോടിയാണ്. 1,900 കോടി രൂപ നിക്ഷേപം ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്‌മെന്റില്‍ സമാഹരിക്കാനാണ് ബാങ്കിന്റെ പദ്ധതി.

ഉയര്‍ന്ന വായ്പാ നിരക്കിന് നിയന്ത്രണങ്ങള്‍ നേരിടുന്ന ബാങ്കാണ് അലഹബാദ് ബാങ്ക്. സര്‍ക്കാരില്‍ നിന്നും പുനരുത്ഥാനം ആവശ്യപ്പെട്ടതിന്റെ ഭാഗമായാണ് ഈ മൂലധന സമാഹരണം. ബാങ്കിന്റെ 65 ശതമാനം ഓഹരികളും സര്‍ക്കാരിന്റേതാണ്.

ബാങ്കിന്റെ ഉയര്‍ന്ന എന്‍പിഎ നിരക്കും വസ്തുക്കളുടെ നെഗറ്റീവ് റിട്ടേണും മൂലം ആര്‍ബിഐ ജനുവരിയില്‍ നിഷ്‌ക്രിയ ആസ്തിയില്‍(പിസിഎ) ബാങ്കിനെ ഉള്‍പ്പെടുത്തിയിരുന്നു.

മൂലധന സമാഹരണം സംബന്ധിച്ച് കാര്യങ്ങള്‍ നന്നായി നടക്കുകയാണെങ്കില്‍ 2020 മാര്‍ച്ച് മാസത്തോടെ പിസിഎയില്‍ നിന്നും ഒഴിവാകാമെന്ന് പ്രതീക്ഷിക്കുന്നതായി സഹൂ കൊല്‍ക്കത്തയില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ പറഞ്ഞു.

Comments

comments