ഫോര്‍മുല വണ്‍ കാറില്‍ പറന്നു; സൗദി വനിതയ്ക്ക് ഇത് ജീവിതാഭിലാഷം

ഫോര്‍മുല വണ്‍ കാറില്‍ പറന്നു; സൗദി വനിതയ്ക്ക് ഇത് ജീവിതാഭിലാഷം

ദുബായ്: വനിതകളുടെ ഡ്രൈവിംഗ് നിരോധനം നീക്കിയതിനു ശേഷം നിരവധി സൗദി സ്ത്രീകളാണ് നിരത്തുകളില്‍ വാഹനങ്ങളുമായി എത്തുന്നത്. എല്ലാവരും ഊര്‍ജസ്വലരായി കാറുകളിലും മറ്റും ചുറ്റിക്കറങ്ങുകയാണ്. അസീല്‍ അല്‍ ഹമദ് എന്ന സൗദി വനിത ഫോര്‍മുല വണ്‍ കാര്‍ പറത്തിയാണ് എല്ലാ വനിതാ ഡ്രൈവര്‍മാര്‍ക്കും ഐക്യദാര്‍ഠ്യം പ്രഖ്യാപിച്ചു.

സൗദി അറേബ്യന്‍ മോട്ടോര്‍ സ്‌പോര്‍ട്ട് ഫെഡറേഷന്‍ ആദ്യ വനിതാ അംഗമാണ് അസീല്‍ അല്‍ ഹമദ്. ഫ്രഞ്ച് ഗ്രാന്‍പ്രീക്ക് മുന്നോടിയായുള്ള ലാപ്പിലായിരുന്നു അസീലിന്റെ പ്രകടനം. ലോഡ്‌സ് റിനോള്‍ഡ് ഇ 20 വാഹനം ഓടിച്ച് പോള്‍ റിച്ചാര്‍ഡില്‍ അസീല്‍ ചുറ്റിക്കറങ്ങി. 2012 ല്‍ അബുദാബിയില്‍ നടന്ന റെയ്‌സില്‍ ഇതേ വാഹനം അവര്‍ സ്വന്തമാക്കിയിരുന്നു.

ചെറുപ്പം മുതല്‍ക്കെ റേസിംഗ് ,മോട്ടോര്‍സ്‌പോര്‍ട്ട് എന്നിവയോട് താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ സൗദി നിയമങ്ങള്‍ തന്റെ സ്വപ്‌നങ്ങള്‍ക്ക് എന്നും വിലങ്ങു തടിയായിരുന്നുവെന്ന് അസീല്‍ പറയുന്നു. ഫോര്‍മുല വണ്‍ സ്വപ്‌നങ്ങള്‍ക്കും അപ്പുറമായിരുന്നു. അത് യാഥാര്‍ത്ഥ്യമാക്കാന്‍ തനിക്കിപ്പോള്‍ കഴിഞ്ഞുവെന്നും അസീല്‍ സന്തോഷത്തോടെ പറയുന്നു.

സൗദി അറേബ്യന്‍ റോഡിലൂടെ സ്ത്രീകള്‍ക്ക് ഓടിക്കാന്‍ കഴിയുന്ന ഒരു ദിവസം എത്തുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നു. അറേബ്യന്‍ മണ്ണില്‍ തന്റെ സ്വപ്‌നങ്ങള്‍ പൂവണിയുമെന്ന് അവള്‍ ആഗ്രഹിച്ചിരുന്നതായി അസീല്‍ അല്‍ ഹമദ് പറഞ്ഞു. കഴിഞ്ഞ എഫ് 1 റെയ്‌സില്‍ പതിനായിരക്കണക്കിന് ആരാധകരാണ് റേയ്‌സില്‍ പങ്കെടുത്തത്.

 

Comments

comments

Categories: Arabia, FK News, Motivation, Women