പാസ്‌പോര്‍ട്ട് സേവ ആപ്പ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി

പാസ്‌പോര്‍ട്ട് സേവ ആപ്പ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി: ഇനി മൊബൈല്‍ ആപ്പ് വഴി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം. കേന്ദ്രസര്‍ക്കാര്‍ പാസ്‌പോര്‍ട്ട് നടപടി ക്രമങ്ങള്‍ ലളിതമാക്കാനായി ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. പാസ്‌പോര്‍ട്ട് സേവ എന്ന പേരിലുള്ള ആപ്പ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പുറത്തിറക്കി. ആപ്പിലൂടെ വളരെ എളുപ്പത്തില്‍ ഇനി പാസ്‌പോര്‍ട്ട് സ്വന്തമാക്കാം.

ഇന്ത്യയില്‍ എവിടെയിരുന്നും ആപ്പിലൂടെ പാസ്‌പോര്‍ട്ടിന് അപേക്ഷ സമര്‍പ്പിക്കാം. പാസ്‌പോര്‍ട്ടിനുള്ള അപേക്ഷ ഫോം മൊബൈലിലൂടെ തന്നെ പൂരിപ്പിക്കാവുന്നതുമാണ്. ആപ്പില്‍ നല്‍കുന്ന വിലാസത്തില്‍ പൊലീസ് വേരിഫിക്കേഷന്‍ ഉണ്ടാകും. ഈ വിലാസത്തിലായിരിക്കും പാസ്‌പോര്‍ട്ട് എത്തുക.

രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ മേഖലയില്‍ പുതിയ പാസ്‌പോര്‍ട്ട് ഓഫീസുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി മന്ത്രി അറിയിച്ചു. 251 പാസ്‌പോര്‍ട്ട് ഓഫീസുകളാണ് പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ 212 എണ്ണം പ്രവര്‍ത്തനം ആരംഭിച്ചതായി മന്ത്രി അറിയിച്ചു.

 

 

Comments

comments

Categories: FK News