പുതിയ ബ്ലോക്ക്‌ചെയിന്‍ അധിഷ്ഠിത സേവനവുമായി മൈക്രോസോഫ്റ്റ്

പുതിയ ബ്ലോക്ക്‌ചെയിന്‍ അധിഷ്ഠിത സേവനവുമായി മൈക്രോസോഫ്റ്റ്

ലണ്ടന്‍: മൈക്രോസോഫ്റ്റും പ്രൊഫഷണല്‍ സര്‍വീസ് സേവന സ്ഥാപനമായ ഇവൈയും (ഏണസ്റ്റ് & യംഗ്) ചേര്‍ന്ന് ഉള്ളടക്കങ്ങളുടെ അവകാശങ്ങളും റോയല്‍റ്റികളും കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് പുതിയ ബ്ലോക്ക്‌ചെയിന്‍ അധിഷ്ഠിത സേവനം ആരംഭിച്ചു. മൈക്രോസോഫ്റ്റിന്റെ അഷ്വുര്‍ ക്ലൗഡ് പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ് പുതിയ ബ്ലോക്ക്‌ചെയിന്‍ സേവനം വികസിപ്പിച്ചിരിക്കുന്നത്.

നിലവില്‍ ഓഫ്‌ലൈന്‍ മാധ്യമം വഴി മനുഷ്യസഹായത്താലാണ് റോയല്‍റ്റി സംബന്ധിച്ച കാല്‍ക്കുലേഷനുകള്‍ പൂര്‍ത്തിയാക്കുന്നത്. ഇത് സമയം ഏറെ വേണ്ടിവരുന്നതും ചെലവേറിയതുമായ പ്രവര്‍ത്തിയാണ്. ഈ സാഹപര്യത്തില്‍ കുറഞ്ഞ ചെലവില്‍ കുറഞ്ഞ സമയത്തില്‍ ഈ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മൈക്രോസോഫ്റ്റ് സേവനം സഹായിക്കും. മൈക്രോസോഫ്റ്റിന്റെ ഗെയിം പബ്ലീഷിംഗ് പാര്‍ട്ണറുമാരുമായി ചേര്‍ന്ന് ഗെയിമിംഗ് മേഖലയിലായിരിക്കും ആദ്യമായി സേവനം നടപ്പിലാക്കുക.

പുതിയ ബ്ലോക്ക്‌ചെയിന്‍ സേവനം കമ്പനിയും ഗെയിമിംഗ് പങ്കാളികളുമായുള്ള വിശ്വാസം വര്‍ധിപ്പിക്കാനും ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജിയുടെ ശക്തിയുപയോഗിച്ച് സുരക്ഷ ശക്തമാക്കാനും പേമെന്റ് ഇടപാടുകളില്‍ സുതാര്യതയും കൃത്യതയും ഉറപ്പാക്കാനും സഹായിക്കുമെന്ന് മൈക്രോസോഫ്റ്റ് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറിംഗ് വിഭാഗം മാനേജര്‍ ബ്രാഡ് റൈറ്റ് പറഞ്ഞു.

Comments

comments

Categories: Business & Economy