ഇന്ത്യയില്‍ ജീവിക്കാന്‍ സ്ത്രീകള്‍ പേടിക്കുന്നു; സര്‍വ റിപ്പോര്‍ട്ട്

ഇന്ത്യയില്‍ ജീവിക്കാന്‍ സ്ത്രീകള്‍ പേടിക്കുന്നു; സര്‍വ റിപ്പോര്‍ട്ട്

ലണ്ടന്‍: സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ലൈംഗികമായി ആക്രമിക്കപ്പെടുന്ന രാജ്യം ഇന്ത്യയെന്ന് സര്‍വെ. ആഗോളതലത്തില്‍ വിദഗ്ധര്‍ നടത്തിയ സര്‍വെയിലാണ് ഇന്ത്യ സ്ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തിയത്. സ്ത്രീകളെ അടിമകളാക്കുന്നതിലും ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്.

തീവ്രവാദ പ്രവര്‍ത്തനങ്ങളും ആഭ്യന്തര യുദ്ധങ്ങളും സജീവമായ അഫ്ഗാനിസ്ഥാനും സിറിയയും പട്ടികയില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്താണ്. 500 ല്‍അധികം വിദ്ഗധര്‍ ഉല്‍പ്പെട്ട തോംസണ്‍ റോയിറ്റേഴ്‌സ് ഫൗണ്ടെഷനാണ് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ചും അധിക്ഷേപങ്ങളും പ്രശ്‌നങ്ങളും സംബന്ധിച്ചും സര്‍വെ നടത്തിയത്.

പട്ടികയില്‍ സൊമാലിയ നാലാം സ്ഥാനത്തും സൗദി അറേബ്യ അഞ്ചാം സ്ഥാനത്തുമാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ യുഎസ് മാത്രമാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

2011 ലും സമാനമായ സര്‍വെ സംഘടിപ്പിച്ചിരുന്നു. അന്ന് അഫ്ഗാനിസ്ഥാന്‍, കോംഗോ, പാക്കിസ്ഥാന്‍, ഇന്ത്യ, സൊമാലിയ എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ആദ്യ അഞ്ചില്‍ ഉള്‍പ്പെട്ടത്.

സ്ത്രീകള്‍ ബലാത്സംഗത്തിനും, മാനഭംഗത്തിനും അധിക്ഷേപത്തനും ലൈംഗിക പീഡനത്തിനും തുടര്‍ച്ചയായി ഇരകളായിട്ടും ഇന്ത്യയില്‍ ഇതിനൊരു പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. സ്ത്രീകള്‍ക്ക് ധൈര്യത്തോടെ പുറത്തിറങ്ങി നടക്കാന്‍ ഇന്ത്യയില്‍ ഭയമാണെന്ന് സര്‍വെ ചൂണ്ടിക്കാട്ടുന്നു. നിര്‍ഭയ സംഭവം ലോകമെങ്ങും ശ്രദ്ധിച്ച സംഭവമാണ്. ഡെല്‍ഹി പെണ്‍കുട്ടിക്ക് അപകടം സംഭവിച്ചതിനു ശേഷം അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ആക്രമങ്ങളില്‍ ഒരു കുറവു പോലും വന്നിട്ടില്ലെന്ന് സര്‍വെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സ്ത്രീകള്‍ വിവാഹ ശേഷവും ക്രൂരമായി പീഡിപ്പിക്കപ്പെടുന്നത് കൂടുതലും ഇന്ത്യയിലാണ്. ഗാര്‍ഹിക പീഡനവും ലൈംഗികാതിക്രമങ്ങളും കൂടാതെ പെണ്‍ഭ്രൂണഹത്യ വരെ ഇന്ത്യയില്‍ യഥേഷ്ടം നടക്കുന്നു. ഇതിനൊരു പരിഹാരം കാണാന്‍ ഇന്ത്യയില്‍ മാറിവരുന്ന സര്‍ക്കാരുകള്‍ക്ക് കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.

Comments

comments

Categories: FK News, Slider, Women
Tags: India, women