ബിഎസ്ഇയില്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികളെയും ഉള്‍പ്പെടുത്തുന്നു

ബിഎസ്ഇയില്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികളെയും ഉള്‍പ്പെടുത്തുന്നു

മുംബൈ: സ്റ്റാര്‍ട്ടപ്പ് മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ ഓഹരി വ്യാപാരം നടക്കുന്ന ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍(ബിഎസ്ഇ) പുതു തലമുറ കമ്പനികളെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. ജൂലൈ 9 മുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പുതിയ പ്ലാറ്റ്‌ഫോം ബിഎസ്ഇ അവതരിപ്പിക്കും.

ഐടി, സ്‌പേസ് ടെക്‌നോളജി, ബയോടെക്‌നോളജി, ലൈഫ് സയന്‍സ്, ത്രീഡി പ്രിന്റിംഗ്, ഇ- കൊമേഴ്‌സ്, ഹൈ ടെക് ഡിഫന്‍സ്, ഡ്രോണ്‍സ്, നാനോ ടെക്‌നോളജി, എഐ, വെര്‍ച്വല്‍ റിയാലിറ്റി, റോബോട്ടിക്‌സ്, ജനറ്റിക് എന്‍ജിനിയറിംഗ്, ഇ-ഗെയ്മിംഗ് തുടങ്ങി നൂതന സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനികളെയാണ് ബിഎസ്ഇയില്‍ ഉല്‍പ്പെടുത്തുന്നത്.

ഐടി, ബയോടെക്‌നോളജി, ലൈഫ് സയന്‍സസ് മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ ഉത്തേജനം നല്‍കുന്നതിനായാണ് ഈ നീക്കമെന്ന് ബിഎസ്ഇയുടെ പ്രസ്താവനനയില്‍ പറയുന്നു. സ്റ്റാര്‍ട്ടപ്പ് പ്ലാറ്റ്‌ഫോമുകളെ ബിഎസ്ഇ എസ്എംഇ സേഗ്‌മെന്റിലാണ് ഉള്‍പ്പെടുത്തുകയെന്നും ബിഎസ്ഇ വ്യക്തമാക്കി.

ബിഎസ്ഇ പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ മിനിമം ഒരു കോടി മൂലധന ഓഹരിയെങ്കിലും വേണം. മൂന്ന് വര്‍ഷം ബിഎസ്ഇയില്‍ തുടരുകയും വേണം. ബിഎസ്ഇ സ്റ്റാര്‍ട്ടപ്പ് പ്ലാറ്റ്‌ഫോം സെബിയുടെ നിയമാവലികളും പാലിച്ചിരിക്കണമെന്ന് ബിഎസ്ഇ നിര്‍ദേശിക്കുന്നു.

 

 

 

 

Comments

comments

Tags: BSE, Startup