ബില്‍ഡെസ്‌കില്‍ നിക്ഷേപത്തിനൊരുങ്ങി വിസ

ബില്‍ഡെസ്‌കില്‍ നിക്ഷേപത്തിനൊരുങ്ങി വിസ

മുംബൈ: ഡിജിറ്റല്‍ പെയ്‌മെന്റ് നെറ്റ്‌വര്‍ക്ക് കമ്പനിയായ വിസ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പേയ്‌മെന്റ് കമ്പനിയായ ബില്‍ഡെസ്‌കില്‍ നിക്ഷേപത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കമ്പനിയുടെ മൂല്യം 2 ബില്യണ്‍ ഡോളര്‍ വരുമെന്നാണ് കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പേയ്‌മെന്റ് കമ്പനിയാണ് ബില്‍ഡെസ്‌ക്. 2000ത്തില്‍ ആന്‍ഡേഴ്‌സണ്‍ കമ്പനിയിലെ മുന്‍ ഉദ്യോഗസ്ഥരായ എംഎന്‍ ശ്രീനിവാസു, അജയ് കൗശല്‍, കാര്‍ത്തിക് ഗണപതി എന്നിവര്‍ ചേര്‍ന്ന് തുടങ്ങിയതാണ് ബില്‍ ഡെസ്‌ക്. 2016 ല്‍ ജനറല്‍ അത്‌ലാന്റിക് 20 ശതമാനം ഓഹരി ബില്‍ ഡെസ്‌കില്‍ നിക്ഷേപിച്ചിരുന്നു.

നാസ്‌പേര്‍സ് പിന്തുണയ്ക്കുന്ന പേയു, സിസി അവന്യു എന്നിവയ്ക്ക് വെല്ലിവിളിയായാണ് ബില്‍ ഡെസ്‌ക് പ്രവര്‍ത്തിക്കുന്നത്. നേരത്തെ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ വിസയുമായി ബില്‍ഡെസ്‌ക് നടത്തിയിരുന്നു.

 

Comments

comments

Tags: Billdesk, Visa