ടൈപ്പ് 1 പ്രമേഹ രോഗികള്‍ക്ക് ടിബി വാക്‌സിന്‍; പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്ന് പഠനം

ടൈപ്പ് 1 പ്രമേഹ രോഗികള്‍ക്ക് ടിബി വാക്‌സിന്‍; പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്ന് പഠനം

ന്യൂയോര്‍ക്ക്: ടൈപ്പ് 1 പ്രമേഹ രോഗികളിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് ക്ഷയ രോഗ ചികിത്സയ്ക്കുപയോഗിക്കുന്ന വാക്‌സിന്‍ ഫലപ്രദമെന്ന് പടനം. ടൈപ്പ് 1 പ്രമേഹം എന്നത് പാന്‍ക്രിയാസ് വളരെ കുറച്ച് ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുന്ന അവസ്ഥയാണ്.

മസാചുസെറ്റ്‌സിലെ ജനറല്‍ ആശുപത്രി ഇമ്യൂണോളജി ലബോറട്ടറിയിലാണ് പഠനം നടന്നത്. ബാക്‌സിലസ് കാള്‍മേറ്റ് ഗ്യൂറിന്‍(ബിസിജി) വാക്‌സിന്‍ എടുത്ത രണ്ടു പ്രമേഹ രോഗികളില്‍ HbA1c അഗ്ലിക്കേറ്റഡ് ഹീമോഗ്ലോബിന്‍ മെച്ചപ്പെടുന്നതായി കണ്ടു. മൊത്തം രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലേക്കും മാറി. വര്‍ഷങ്ങളായി രോഗം പിടിപ്പെട്ട ആളില്‍ പോലും ഈ വാക്‌സിന്റെ ഫലം കണ്ടു തുടങ്ങിയതായി ഇമ്മ്യൂണോ ബയോളജി ലബോറട്ടറി ഡയറക്ടര്‍ ഡെന്നീസ് ഫാസ്റ്റ്മാന്‍ പറഞ്ഞു.

രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിനായുള്ള ബിസിജി വാക്‌സിനില്‍ ഗ്ലൂക്കോസിന്റെ സെല്ലുലാര്‍ ഉപഭോഗം വര്‍ദ്ധിക്കുന്ന ഒരു നവവല്‍ക്കരണ രാസപദാര്‍ത്ഥത്തെ ആശ്രയിച്ചിട്ടാണെന്ന് എന്‍പിജെ വാക്‌സിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ബിസിജി ക്ലിനിക്കല്‍ ട്രയലില്‍ പങ്കെടുത്ത 230 ടൈപ്പ് 1 പ്രമേഹ രോഗികളുടെയും രക്ത സാമ്പിളുകള്‍ പരിശോധിച്ചതിനെ അടിസ്ഥാനപ്പെടുത്തിയാണ് പഠനഫലം പുറത്തു വന്നത്. പരിശോധന നടത്തിയവരില്‍ മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ പത്ത് ശതമാനം കുറവുണ്ടായി. നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ പതിനെട്ട് ശതമാനവും ആയി.

അതിനാല്‍ ടിബി വാക്‌സിന്റെ പ്രമേഹ രോഗികളില്‍ പ്രയോഗിച്ച് തുടങ്ങാവുന്നതാണെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. ബിസിജി വാക്‌സിനേഷന്‍ ശരീരത്തിലെ ഇമ്യുണ്‍ സിസ്റ്റത്തില്‍ വലിയ പങ്കാണ് വഹിക്കുന്നത്.

 

 

 

 

Comments

comments

Categories: FK News, Health, Life