20 വര്‍ഷത്തിനുശേഷം ടാറ്റയുടെ ഫ്രിഡ്ജും വാഷിംഗ്‌മെഷീനും വിപണിയിലെത്തുന്നു

20 വര്‍ഷത്തിനുശേഷം ടാറ്റയുടെ ഫ്രിഡ്ജും വാഷിംഗ്‌മെഷീനും വിപണിയിലെത്തുന്നു

ന്യൂഡെല്‍ഹി: 90 കളില്‍ റെഫ്രിജറേറ്ററും വാഷിംഗ്‌മെഷീനും എയര്‍ കണ്ടീഷണറുമൊക്കെയായി വീട്ടുപകരണങ്ങളുടെ വിപണിയില്‍ ശ്രദ്ധേയ സാന്നിധ്യമായിരുന്നു ടാറ്റ ഗ്രൂപ്പ്. ഇപ്പോഴിതാ 20 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും വീട്ടുപകരണങ്ങളുടെ വിപണിയിലേക്ക് മറ്റ് കമ്പനികളോട് കിടപിടിക്കാന്‍ ടാറ്റ തീരുമാനിച്ചിരിക്കുകയാണ്.

ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ വോള്‍ട്ടാസിന്റെ ചെയര്‍മാന്‍ നോയല്‍ ടാറ്റയാണ്‍ ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയത്. 35,000 കോടി രൂപയുടെ വിപണി പിടിക്കാന്‍ റെഫ്രിജററ്റര്‍, വാഷിംഗ് മെഷീന്‍, മൈക്രോവേവ് ഓവന്‍, ഡിഷ്‌വാഷര്‍ എന്നിവ ആഗസ്ത് മാസത്തോടെ വിപണിയിലെത്തിക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്. വോള്‍ട്ടാസിന്‍രെ ബ്രാന്‍ഡില്‍ പുറത്തിറക്കുന്ന ഉപകരണങ്ങള്‍ക്ക് 1,000 കോടി നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.

1998 വരെയാണ് വീട്ടുപകരണങ്ങളുടെ വിപണിയില്‍ ടാറ്റ സജീവമായിരുന്നത്. പിന്നീട് എസി, മൊബൈല്‍ഫോണ്‍ എന്നിവയിലേക്ക് മാത്രമായി വില്‍പ്പന. എന്നാല്‍ സാംസംഗ്, എല്‍ജി എന്നീ കമ്പനികള്‍ക്ക് വോള്‍ട്ടാസ് കരാര്‍ അടിസ്ഥാനത്തില്‍ ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കുകയും ചെയ്തിരുന്നു.

തുര്‍ക്കിയിലെ പ്രമുഖ കമ്പനിയായ ആര്‍സെലികുമായി സംയുക്തമായാണ് ഉപകരണങ്ങള്‍ വിപണിയില്‍ വില്‍പ്പനയ്‌ക്കെത്തിക്കുക.

 

 

Comments

comments

Tags: Fridge, Tata, Voltas