ദുബായിലെ സ്വകാര്യ സ്‌കൂളുകള്‍ നേടിയത് 2 ബില്ല്യണ്‍ ഡോളര്‍

ദുബായിലെ സ്വകാര്യ സ്‌കൂളുകള്‍ നേടിയത് 2 ബില്ല്യണ്‍ ഡോളര്‍

ദുബായിലെ ശരാശരി സ്‌കൂള്‍ ഫീ 7,311 ഡോളറാണെന്ന് കെഎച്ച്ഡിഎ കണക്കുകള്‍ പറയുന്നു

ദുബായ്: 2017-18 അക്കാഡമിക് വര്‍ഷത്തില്‍ ട്യൂഷന്‍ ഫീസില്‍ നിന്നുള്ള ദുബായിലെ സ്വകാര്യ സ്‌കൂളുകളുടെ വരുമാനം 2.04 ബില്ല്യണ്‍ ഡോളര്‍. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 190 മില്ല്യണ്‍ഡോളറിന്റെ വര്‍ധനയാണ് വരുമാനത്തിലുണ്ടായിരിക്കുന്നതെന്ന് നോളഡ് ആന്‍ഡ് ഹ്യുമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി(കെഎച്ച്ഡിഎ) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

2016-17 അക്കാഡമിക് വര്‍ഷത്തില്‍ ദുബായിലെ സ്വകാര്യ സ്‌കൂളുകള്‍ രേഖപ്പെടുത്തിയത് 1.85 ബില്ല്യണ്‍ ഡോളറിന്റെ വരുമാനമായിരുന്നു. 2015-16 വര്‍ഷത്തില്‍ രേഖപ്പെടുത്തിയതാകട്ടെ 1.66 ബില്ല്യണ്‍ ഡോളറിന്റെ വരുമാനവും. അതിന് മുമ്പുള്ള രണ്ട് വര്‍ഷങ്ങളില്‍ യഥാക്രമം 1.44 ബില്ല്യണ്‍ ഡോളര്‍ വരുമാനവും 1.28 ബില്ല്യണ്‍ ഡോളര്‍ വരുമാനവുമാണ് നേടിയത്.

ദുബായിലെ ശരാശരി സ്‌കൂള്‍ ഫീസ് 7,311 ഡോളര്‍ ആണെന്നും കെഎച്ച്ഡിഎ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. കിംഗ്‌സ് സ്‌കൂള്‍ നദ് അല്‍ ഷെബ പോലുള്ള സ്ഥാപനങ്ങള്‍ പ്രതിവര്‍ഷം 27,224 ഡോളറിലധികം ചാര്‍ജ് ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ദുബായിലെ സ്വകാര്യ സ്‌കൂളുകളില്‍ 182 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പഠിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളുള്ളത് ഇന്ത്യയില്‍ നിന്നാണ്, 95,368 പേര്‍

അടുത്തിടെ പ്രവര്‍ത്തനമാരംഭിച്ച നോര്‍ത്ത് ലണ്ടന്‍ കോളെജിയേറ്റ് സ്‌കൂളാണ് ഏറ്റവും ചെലവേറിയ സ്ഥാപനം. 22,596 ഡോളറിനും 35,391 ഡോളറിനും ഇടയിലുള്ള ഫീസാണ് ഇവര്‍ ഈടാക്കുന്നത്.

കെഎച്ച്ഡിഎ കണക്കുകള്‍ പ്രകാരം ഈ അക്കാഡമിക് വര്‍ഷത്തില്‍ ദുബായിലെ 194 സ്വകാര്യ സ്‌കൂളുകളിലായി എന്റോള്‍ ചെയ്തത് 281,432 കുട്ടികളാണ്. കഴിഞ്ഞ അക്കാഡമിക് വര്‍ഷത്തില്‍ 11 പുതിയ സ്‌കൂളുകളാണ് തുറന്നത്. കുട്ടികളുടെ എന്റോള്‍മെന്റില്‍ 2.9 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.

ദുബായിലെ സ്വകാര്യ സ്‌കൂളുകളില്‍ 182 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പഠിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളുള്ളത് ഇന്ത്യയില്‍ നിന്നാണ്, 95,368 പേര്‍. തുടര്‍ന്നാണ് എമിറാറ്റികള്‍ പോലും വരുന്നത്, 30,747 പേര്‍. പാക്കിസ്ഥാനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം 22,603 പേരാണ്. ഈജിപ്റ്റില്‍ നിന്ന് 15,357 വിദ്യാര്‍ത്ഥികളാണ് ദുാബായ് സ്‌കൂളുകളില്‍ പഠിക്കുന്നത്. യുകെയില്‍ നിന്ന് 13,329 പേരും.

ഈ മാസം ആദ്യം ദുബായ് എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ സ്വകാര്യ സ്‌കൂള്‍ ഫീസ് വര്‍ധന ഈ വര്‍ഷം മരവിപ്പിക്കുകയാണെന്ന സുപ്രധാനമായ തീരുമാനം കൈക്കൊണ്ടിരുന്നു.

Comments

comments

Categories: Arabia

Related Articles