പ്ലാസ്റ്റിക് നിരോധനം: മഹാരാഷ്ട്രയില്‍ 3 ലക്ഷം തൊഴിലാളികളെ ബാധിച്ചു;നഷ്ടം 15,000 കോടി

പ്ലാസ്റ്റിക് നിരോധനം: മഹാരാഷ്ട്രയില്‍ 3 ലക്ഷം തൊഴിലാളികളെ ബാധിച്ചു;നഷ്ടം 15,000 കോടി

മുംബൈ: മഹാരാഷ്ട്രയില്‍ ശനിയാഴ്ച മുതല്‍ നിലവില്‍ വന്ന പ്ലാസ്റ്റിക് നിരോധനം നിരവധി പേരുടെ തൊഴിലിനെയും കമ്പനികളുടെ വരുമാനത്തെയും പ്രതികൂലമായാണ് ബാധിച്ചത്.

ബാഗുകളും, കപ്പുകളുമുള്‍പ്പടെ എല്ലാവിധ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തെയും സംഭരണത്തെയും വിതരണത്തെയും നിരോധനം ബാധിച്ചു. ഇതുമൂലം പ്ലാസ്റ്റിക് ഉല്‍പ്പന്ന നിര്‍മാണ കമ്പനികള്‍ക്ക് നഷ്ടം 15,000 കോടി രൂപയാണെന്ന് പ്ലാസ്റ്റിക് മാനുഫാക്ചറിംഗ് മേഖലയിലെ ആളുകള്‍ പറയുന്നു.

പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട മൂന്ന് ലക്ഷം തൊഴിലാളികളുടെ ജീവിതത്തെയാണ് നിരോധനം മോശമായി ബാധിച്ചിരിക്കുന്നതെന്ന് പ്ലാസ്റ്റിക് ബാഗ്‌സ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ ഇന്ത്യ ജനറല്‍ സെക്രട്ടറി നീമിത് പുനാമിയ പറഞ്ഞു.

അസോസിയേഷന്‍ അംഗങ്ങളില്‍ 2,500 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. മറ്റൊരു മാര്‍ഗങ്ങളും ഇവരുടെ മുന്നിലില്ലെന്നും നീമിത് ചൂണ്ടിക്കാട്ടുന്നു. നിരവധി പ്ലാസ്റ്റിക് ഉല്‍പ്പന്ന ഫാക്ടറികളാണ് അടച്ചുപൂട്ടേണ്ടി വന്നത്.

അതേസമയം, ഒറ്റയടിക്ക് നിയമം നടപ്പിലാക്കാന്‍ കഴിയില്ലെന്നാണ് കച്ചവടക്കാരും ഹോട്ടലുകാരും പറയുന്നത്. വീടുകളിലും പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്. കൈകളില്‍ പ്ലാസ്റ്റിക് സഞ്ചികള്‍ കൊണ്ടുനടക്കുന്നവരും ഉണ്ട്. ഇപ്പോള്‍ ഉള്ളത് തീരുന്നതുവരെ ഉപയോഗിക്കാമെന്നാണ് പലരുടെയും വാദം.

പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം മാത്രമല്ല അവ വില്‍ക്കുകയോ, വാങ്ങുകയോ സൂക്ഷിക്കുകയോ ചെയ്താല്‍ പോലും ശിക്ഷ ലഭിക്കും.

Comments

comments

Categories: FK News