പ്ലാസ്റ്റിക് വിരുദ്ധ പ്രചാരണം: അഞ്ച് രാജ്യങ്ങള്‍ ചുറ്റാനൊരുങ്ങി മോട്ടോര്‍സൈക്ലിസ്റ്റ്

പ്ലാസ്റ്റിക് വിരുദ്ധ പ്രചാരണം: അഞ്ച് രാജ്യങ്ങള്‍ ചുറ്റാനൊരുങ്ങി മോട്ടോര്‍സൈക്ലിസ്റ്റ്

ന്യൂഡല്‍ഹി: പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും നശിപ്പിക്കുന്നതാണ് പ്ലാസ്റ്റിക്. ജന്തുജാലങ്ങളുടെ ആവാസവ്യവസ്ഥയ്ക്കു തന്നെ കോട്ടം തട്ടുന്ന രീതിയിലാണ് ഇന്ന് പ്ലാസ്റ്റിക് ഉപയോഗവും. പ്രതിദിനം 25000 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്നത്. പ്ലാസ്റ്റികിന്റെ ദൂഷ്യഫലങ്ങള്‍ തിരിച്ചറിഞ്ഞ് പലയിടത്തും പ്ലാസ്റ്റിക് നിരോധിക്കുന്നുണ്ടെങ്കിലും അത്ര വിജയം കണ്ടിട്ടില്ല പല നിരോധനങ്ങളും. ഇതിന്റെ പശ്ചാത്തലത്തില്‍ പ്ലാസ്റ്റിക് എന്ന അപകടകാരിയെ കുറിച്ച് മോട്ടോര്‍സൈക്കിളില്‍ യാത്ര ചെയ്ത് ബോധവല്‍ക്കരണം നടത്തുകയാണ് മാധ്യമപ്രവര്‍ത്തകനായ അഭിമന്യു ചക്രവര്‍ത്തി എന്ന യുവാവ്.

ഇന്ത്യയും ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലുമായി 10000 കിലോമീറ്ററാണ് അഭിമന്യു സഞ്ചരിക്കുന്നത്. പ്ലാസ്റ്റിക്കിന്റെ പ്രത്യഘാതങ്ങളെക്കുറിച്ചും അത് ഉപയോഗിക്കുന്നത് കൊണ്ടുള്ള ദോഷവശങ്ങളെക്കുറിച്ചും ജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര നടത്തുന്നത്.

”കാലാവസ്ഥാ വ്യതിയാനം, വന്യജീവി ആവാസവ്യവസ്ഥ തുടങ്ങിയവയെക്കുറിച്ച് ഞാന്‍ എപ്പോഴും ശ്രദ്ധ പുലര്‍ത്തിയിരുന്നു. സ്വന്തം മാലിന്യങ്ങള്‍ സ്വന്തം ഉത്തരവാദിത്വമാണെന്ന ‘ലീവ് നോ ട്രേസ്’ എന്ന ഹിമാലന്‍ ആശയം ഉപയോഗപ്പെടുത്തുകയാണ് നിങ്ങള്‍ വേണ്ടത്. ഇന്ത്യയിലുടനീളം ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്, മോട്ടോര്‍ സൈക്കിള്‍ യാത്ര എനിക്ക് വളരെ പ്രിയപ്പെട്ടതാണ്, അതുകൊണ്ടു തന്നെ എന്റെ രണ്ടു വികാരങ്ങള്‍ ഒരുമിപ്പിക്കുന്ന ഒരു പ്രവൃത്തിയായാണ് ഞാന്‍ ഇതിനെ തിരഞ്ഞെടുത്തത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഏറ്റവുമധികം കുമിഞ്ഞ് കൂടുന്നത് തെക്കു കിഴക്കന്‍ ഏഷ്യയിലും ഇന്ത്യയിലുമാണ്. മ്യാന്‍മാര്‍, തായ്‌ലാന്റ്, ലാവോസ്, കംബോഡിയ, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ ബോധവല്‍കരണത്തിന്റെ ഭാഗമായി യാത്ര നടത്താനൊരുങ്ങുകയാണ്”- അഭിമന്യു ചക്രവര്‍ത്തി പറയുന്നു.

അഞ്ച് രാജ്യങ്ങളിലെ എന്‍ജിഒകളുമായും സ്‌കൂളുകളുമായും സഹകരിച്ചാണ് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. യാത്രയ്ക്കിടെ സിറ്റി ക്ലീനപ്പ് പദ്ധതിയും ആസൂത്രണം ചെയ്തു. പ്ലാസ്റ്റിക്കിനെ പൂര്‍ണമായും ലോകത്തു നിന്നും തുരത്തുകയാണ് ലക്ഷ്യം. പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തെക്കുറിച്ച് അറിയാവുന്ന വര്‍ക്ക് ഷോപ്പുകളും നടത്തി. മലിനീകരണ പ്രശ്‌നങ്ങളെക്കുറിച്ചും പരിഹാരത്തെക്കുറിച്ചും ചിന്തിച്ച് തുടങ്ങാന്‍ ആളുകളെ ബോധവാന്‍മാരാക്കണം. ഉപയോഗിച്ച് കഴിഞ്ഞ പ്ലാസ്റ്റിക്കുകള്‍ എങ്ങനെ നിര്‍മ്മാര്‍ജ്ജനം ചെയ്യണമെന്ന് ഉപദേശിക്കും. അതിനായി മ്യാന്‍മാറില്‍ 70000 രൂപയും 80000 രൂപയും ചെലവാകുമെന്നാണ് കരുതുന്നത്.

പരസ്യം ചെയ്ത് യാത്രയ്ക്കുള്ള ചെലവ് കണ്ടെത്തുകയാണ്. ഫണ്ട് റൈസര്‍ പ്ലാറ്റ്‌ഫോമിലൂടെ ഇപ്പോള്‍ ഞാന്‍ സജീവമാണ്. 400000 രൂപയോളം അതിലൂടെ നേടിയെടുക്കാന്‍ സാധിച്ചു. എന്നാല്‍ തനിക്ക് യാത്രയക്ക് 3 ലക്ഷം രൂപയോളം ആവശ്യമാണെന്ന് ചക്രവര്‍ത്തി പറഞ്ഞു. ആശയത്തെ ആളുകള്‍ അംഗീകരിക്കുന്നതിലൂടെ ലക്ഷ്യസ്ഥാനത്തില്‍ എത്തുമെന്നും ചക്രവര്‍ത്തി വ്യക്തമാക്കി. ഈ യാത്രയില്‍ തെക്കുകിഴക്കന്‍ ഏഷ്യയിലും ഇന്ത്യിലും മാലിന്യ നിര്‍മ്മാര്‍ജനത്തോടൊപ്പം ഉയര്‍ന്നു വരുന്ന എല്ലാ വെല്ലുവിളികളും ഉയര്‍ത്തിക്കാട്ടുമെന്നും ചക്രവര്‍ത്തി പറഞ്ഞു.

യാത്രയ്ക്കുളള തയ്യാറെടുപ്പുകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഫണ്ട് പൂര്‍ണായും കണ്ടെത്താന്‍ ഈ പ്ലാറ്റ്‌ഫോമിലൂടെ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസവും ഉണ്ടെന്ന് ചക്രവര്‍ത്തി പറയുന്നു. നേപ്പാള്‍ യാത്ര ട്രെയിനില്‍ ആക്കാനും പദ്ധതിയുണ്ട്.

 

 

Comments

comments

Categories: FK News, Motivation, Slider