‘ബുര്‍ജ് അല്‍ അറബിന് സമാനമായ ഹോട്ടല്‍ യൂറോപ്പിലും നിര്‍മിക്കും’

‘ബുര്‍ജ് അല്‍ അറബിന് സമാനമായ ഹോട്ടല്‍ യൂറോപ്പിലും നിര്‍മിക്കും’

ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട ഇടമാണ് ബുര്‍ജ് അല്‍ അറബ് എന്ന് ഗ്രൂപ്പ് സിഇഒ ജോസ് സില്‍വ

ദുബായ്: ഗള്‍ഫ് മേഖലയിലെ ഹോസ്പിറ്റാലിറ്റി ഭീമനായ ജുമയ്‌റ ബുര്‍ജ് അല്‍ അറബിനെ പോലുള്ള കൂടുതല്‍ അത്യാഡംബര ലക്ഷ്വറി ഹോട്ടലുകള്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്നു. ഗ്രൂപ്പ് സിഇഒ ജോസ് സില്‍വയാണ് ഇക്കാര്യം വ്യക്തമാക്കിയത്. യൂറോപ്പിലടക്കം ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ബുര്‍ജ് അല്‍ അറബ് പോലുള്ള അത്യാഡംബര ഹോട്ടലുകള്‍ നിര്‍മിക്കുകയാണ് ലക്ഷ്യമെന്ന് സില്‍വ വ്യക്തമാക്കി.

യൂറോപ്പില്‍ ബുര്‍ജ് അല്‍ അറബിനെ പോലെ അസാധാരണമായ ഒരു ഹോട്ടല്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തില്‍ ചില കാര്യങ്ങള്‍ നിങ്ങള്‍ മിസ് ചെയ്യരുതാത്തതുണ്ട്. ബുര്‍ജ് അല്‍ അറബ് സന്ദര്‍ശിക്കുകയെന്നത് അത്തരത്തിലൊരു കാര്യമാണ്. നിരവധി നിരവധി ആളുകളാണ് ബുര്‍ജ് അല്‍ അറബ് കാണാന്‍ മാത്രമായി എത്തുന്നത്.

ലോകത്തെ ഏറ്റവും ഫോട്ടോകള്‍ എടുക്കപ്പെട്ട, ഏറ്റവും കൂടുതല്‍ പ്രാവശ്യം ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട ഹോട്ടലുകളിലൊന്നാണിത്. ദുബായിലെ ഒരു ‘ഐക്കണ്‍’ എന്ന നിലയില്‍ അത് ഉയര്‍ന്നു കഴിഞ്ഞു. ഇനി ഞങ്ങള്‍ക്ക് ഇത് ലോകം മുഴുവന്‍ വികസിപ്പിക്കണം-അദ്ദേഹം പറഞ്ഞു.

ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആഡംബര ഹോട്ടല്‍ കമ്പനിയായ ജുമയ്‌റയുടെ തലപ്പത്തേക്ക് ഈ വര്‍ഷം ആദ്യമാണ് ജോസ് സില്‍വ എത്തിയത്. ഹോസ്പിറ്റാലിറ്റി വ്യവസായത്തില്‍ 35 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുണ്ട് സില്‍വയ്ക്ക്. പ്രശസ്തമായ ഫോര്‍ സീസണ്‍സ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്‌സില്‍ 25 വര്‍ഷത്തെ സേവനമനുഷ്ഠിച്ച അദ്ദേഹം മികച്ച നടപടികളിലൂടെ ശ്രദ്ധ നേടിയിട്ടുണ്ട്.

അബുദാബിയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ജുമയ്‌റ ഗ്രൂപ്പ് ഉദ്ദേശിക്കുന്നുണ്ട്. അല്‍ വത്ബയില്‍ പുതിയ റിസോര്‍ട്ട് തുറക്കാനും കമ്പനി തീരുമാനിച്ചു. ഈ സെപ്റ്റംബറില്‍ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിക്കും

പാരിസിലെ വിശ്വ പ്രസിദ്ധമായ ജോര്‍ജ് V ഹോട്ടലില്‍ ജനറല്‍ മാനേജരായും റീജണല്‍ വൈസ് പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്‌പെയ്ന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളുടെ ചുമതല അദ്ദേഹത്തിനായിരുന്നു.

ജുമയ്‌റയുടെ സിഇഒ എന്ന നിലയില്‍ കമ്പനിയുടെ അന്താരാഷ്ട്ര വികസന പദ്ധതികള്‍ക്കാണ് സില്‍വ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. ആഗോളതലത്തില്‍ ഒരു സൂപ്പര്‍ ബ്രാന്‍ഡായി ജുമയ്‌റയെ വളര്‍ത്തുകയെന്ന ലക്ഷ്യമാണ് മാതൃകമ്പനിയായ ദുബായ് ഹോള്‍ഡിംഗിന്റെ സിഇഒ അബ്ദുള്ള അല്‍ ഹബ്ബായ് സില്‍വയെ ഏല്‍പ്പിച്ചിരിക്കുന്നത്.

2019ല്‍ ബുര്‍ജ് അല്‍ അറബിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമെന്നും ജോസ് സില്‍വ വ്യക്തമാക്കി. ജുമയ്‌റ ബീച്ച് ഹോട്ടലിന് അരികെ 400 റൂമുകളുള്ള ആഡംബര ഹോട്ടല്‍ നിര്‍മിക്കാനും ഗ്രൂപ്പിന് പ്ദ്ധതിയുണ്ട്. മൂന്ന് വര്‍ഷത്തോളമെടുത്താകും നിര്‍മാണം പൂര്‍ത്തിയാക്കുക.

അബുദാബിയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ജുമയ്‌റ ഗ്രൂപ്പ് ഉദ്ദേശിക്കുന്നുണ്ട്. അല്‍ വത്ബയില്‍ പുതിയ റിസോര്‍ട്ട് തുറക്കാനും കമ്പനി തീരുമാനിച്ചു. ഈ സെപ്റ്റംബറില്‍ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിക്കും. സാദിയത്ത് ഐലന്‍ഡിലും പദ്ധതികളുണ്ട് ഗ്രൂപ്പിന്.

ബാലി, ചൈന, ക്വലാലംപൂര്‍ തുടങ്ങിയിടങ്ങളിലായി വലിയ വിപുലീകരണ പദ്ധതികളാണ് ഗ്രൂപ്പിനുള്ളത്. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ചൈനയില്‍ ജുമയ്‌റ പുതിയ ഹോട്ടല്‍ തുറക്കും.

Comments

comments

Categories: Arabia