സൗദി ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിലുള്ള ഓഹരി ജെപി മോര്‍ഗന്‍ വില്‍ക്കുന്നു

സൗദി ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിലുള്ള ഓഹരി ജെപി മോര്‍ഗന്‍ വില്‍ക്കുന്നു

203 ദശലക്ഷം ഡോളറിനാണ് ഇടപാട്. 40 വര്‍ഷമായി കൈവശം വെച്ചിരിക്കുന്ന ഓഹരിയാണ് ജെപി മോര്‍ഗന്‍ വില്‍ക്കുന്നത്

റിയാദ്: സൗദി ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കില്‍ ജെപി മോര്‍ഗനുള്ള ഓഹരി വില്‍ക്കുന്നു. സൗദി ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിന് തന്നെയാണ് ജെപി മോര്‍ഗന്‍ ഓഹരികള്‍ തിരിച്ചുവില്‍ക്കുന്നത്. 203 ദശലക്ഷം ഡോളറിനാണ് ഇടപാട്. 40 വര്‍ഷമായി കൈവശം വെച്ചിരിക്കുന്ന 7.5 ശതമാനം ഓഹരിയാണ് ജെപി മോര്‍ഗന്‍ വില്‍ക്കുന്നത്.

പ്രതിഓഹരിക്ക് 13.5 റിയാല്‍ എന്ന നിരക്കിലായിരിക്കും സൗദി ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് ഓഹരി തിരിച്ചുവാങ്ങുക. സൗദി അറേബ്യയില്‍ ഇന്‍വെസ്റ്റ്‌മെന്റ്, കൊമേഴ്‌സ്യല്‍ ബാങ്കിംഗ് ലൈസന്‍സുകള്‍ ഉള്ള ആഗോള ബാങ്കാണ് ജെപി മോര്‍ഗന്‍. ലയന, ഏറ്റെടുക്കലുകള്‍ക്ക് കണ്‍സള്‍ട്ടന്‍സി നല്‍കുന്ന ജെപി മോര്‍ഗന്‍ എച്ച്എസ്ബിസിയുടെ തൊട്ടുപിന്നിലാണ് രാജ്യത്ത് സ്ഥാനമുറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷമായി സൗദി വിപണിയില്‍ സജീവമായ പ്രവര്‍ത്തനമാണ് ജെപി മോര്‍ഗന്‍ കാഴ്ച്ചവെക്കുന്നത്.

സൗദിയിലെ ഏറ്റവും വലിയ ഒമ്പതമാത് വായ്പാദാതാവാണ് സൗദി ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക്. 24.4 ബില്ല്യണ്‍ ഡോളറിന്റെ ആസ്തിയാണ് കമ്പനിക്കുള്ളത്. സെപ്റ്റംബര്‍ 30 ആകുമ്പോഴേക്കും ജെപി മോര്‍ഗനുമായുള്ള ബാങ്കിന്റെ ഇടപാട് പൂര്‍ത്തിയാകും

ആഗോളതലത്തില്‍ അപ്രധാനമായ ബിസിനസുകളില്‍ നിന്ന് പുറത്തുകടക്കാന്‍ ജെപി മോര്‍ഗന്‍ ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായി തന്നെയാണ് സൗദി ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിലെ ഓഹരികള്‍ വില്‍ക്കുന്നതും. അതേസമയം സൗദി അറേബ്യയിലെ ബാങ്കിംഗ് രംഗത്തിന്റെ വളര്‍ച്ചാ സാധ്യതകളില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്ന് ജെപി മോര്‍ഗന്‍ സൗദി ഓപ്പറേഷന്‍സ് മേധാവി ബദെര്‍ അലമൗദി പറഞ്ഞു.

വമ്പന്‍ സാമ്പത്തിക പരിഷ്‌കരണങ്ങളിലൂടെ കടന്നുപോകുന്ന സൗദി അറേബ്യയെ എങ്ങനെ സമീപിക്കണമെന്ന ചിന്തയിലാണ് ബാങ്കുകള്‍. സ്വകാര്യവല്‍ക്കരണത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സൗദിയുടെ സാമ്പത്തിക നയങ്ങള്‍ വലിയ വളര്‍ച്ചാ സാധ്യതകളാണ് തുറന്നിടുന്നത്.

സൗദിയിലെ ഏറ്റവും വലിയ ഒമ്പതമാത് വായ്പാദാതാവാണ് സൗദി ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക്. 24.4 ബില്ല്യണ്‍ ഡോളറിന്റെ ആസ്തിയാണ് കമ്പനിക്കുള്ളത്. സെപ്റ്റംബര്‍ 30 ആകുമ്പോഴേക്കും ജെപി മോര്‍ഗനുമായുള്ള ബാങ്കിന്റെ ഇടപാട് പൂര്‍ത്തിയാകും എന്നാണ് കരുതുന്നത്. സൗദി ബാങ്കിന് വളരെ ഗുണകരമായ ഇടപാടാണ് ഇപ്പോഴത്തേത് എന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.

Comments

comments

Categories: Arabia