കബഡി ലോകകപ്പിന് ദുബായ് വേദിയാകും

കബഡി ലോകകപ്പിന് ദുബായ് വേദിയാകും

ദുബായ്: അടുത്തവര്‍ഷം നടക്കുന്ന നാലാമത് കബഡി ലോകകപ്പ് ദുബായില്‍ നടക്കും. ഇത് സംബന്ധിച്ച് ജൂണ്‍ 29 ന് നടക്കുന്ന അന്തര്‍ദേശീയ കബഡി ഫെഡറേഷന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ചര്‍ച്ച ചെയ്യും.

ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പിന്തുണയോടെ കബഡി മാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുകയാണ്. 22ന് ആരംഭിച്ച ടൂര്‍ണമെന്റ് 30 വരെയുണ്ട്. ലോകകപ്പ് സംഘടിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് കബഡി മാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഐകെഎഫ് പ്രസിഡന്റ് ജനാര്‍ദ്ദന്‍ സിംഗ് ഗെലോട്ട് പറഞ്ഞു.

ആദ്യത്തെ മൂന്ന് ലോകകപ്പ് മത്സരങ്ങളും ഇന്ത്യയിലാണ് നടന്നത്.കബഡി എന്ന മത്സരത്തെ ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിനായാണ് ഇന്ത്യയ്ക്ക് പുറത്ത് ഒരു വേദി കണ്ടെത്തുന്നത്. അതിനാലാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചതും. ലോകകപ്പ് മത്സരങ്ങളുടെ തീയതിയും സമയവുമൊന്നും ഇതുവരെ തീരുമാനിച്ചിട്ടില്ല. അതെല്ലാം ഔദ്യോഗികമായി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

Comments

comments

Categories: Arabia, FK News, Sports
Tags: Dubai, Kabadi