ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ നടപടികള്‍ കാനഡ ലളിതമാക്കുന്നു

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ നടപടികള്‍ കാനഡ ലളിതമാക്കുന്നു

മുംബൈ: കാനഡയിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി വേഗത്തില്‍ വിസ ലഭിക്കും. ഇന്ത്യ ഉള്‍പ്പടെ നാല് രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ നല്‍കുന്നതിനായുള്ള നടപടികള്‍ ലളിതവും വേഗത്തിലുമാക്കാന്‍ കാനഡ പുതിയ സംവിധാനം അവതരിപ്പിച്ചു. സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം(എസ്ഡിഎസ്) എന്നാണ് പുതിയ വിസ നടപടിയുടെ പേര്.

ഇന്ത്യ, ചൈന, വിയറ്റ്‌നാം, ഫിലീപ്പിയന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് വിസ നടപടികള്‍ വേഗത്തിലാക്കുന്നത്. കാനഡയിലേക്ക് തുടര്‍പഠനത്തിനായി എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് വിസ നടപടികളില്‍ മാറ്റം വരുത്താനായി കാനഡ തീരുമാനിച്ചിരിക്കുന്നത്. പുതിയ സംവിധാനത്തോടെ 45 ദിവസത്തിനുള്ളില്‍ വിസ ലഭിക്കും. നേരത്തെ 60 ദിവസമായിരുന്നു വിസ ലഭിക്കാനുള്ള സമയം.

സാമ്പത്തികമായും ഭാഷാപരമായും കൂടുതല്‍ മുന്നില്‍ നില്‍ക്കുന്നുവെന്നതിനാല്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കാനഡയില്‍ തുടര്‍പഠനം എളുപ്പമാണ്. കൊളജ് വിദ്യാഭ്യാസത്തിനാണ് എസ്ഡിഎസ് പ്രോഗ്രാമിലൂടെ വിസ നല്‍കുകയുള്ളൂ.

സ്റ്റുഡന്റ് പാര്‍ട്‌ണേഴ്‌സ് പ്രോഗ്രാം(എസ്പിപി) എന്നത് കുറവ് വിസ മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നുള്ളൂ. 40 പ്രത്യേക കൊളേജുകളില്‍ അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് എസ്പിപി പ്രോഗ്രാം വഴി വിസ ലഭിക്കുകയുള്ളൂ. എന്നാല്‍ എസിഡിഎസ് വിസ സംവിധാനം വഴി ഏത് സ്ഥാപനത്തിലേക്കും അപേക്ഷ നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്ക് വിസ നല്‍കുമെന്ന് കനേഡിയന്‍ സര്‍ക്കാരിന്റെ ഇമിഗ്രേഷന്‍ വകുപ്പ് വിഭാഗം റെഫ്യൂജീസ് ആന്‍ഡ് സിറ്റിസന്‍ഷിപ്പ് കാനഡ(ഐആര്‍സിസി) അറിയിച്ചു.

 

 

Comments

comments

Categories: Education, FK News, World
Tags: Canada, India, Visa