Archive

Back to homepage
Business & Economy FK News Slider

20 വര്‍ഷത്തിനുശേഷം ടാറ്റയുടെ ഫ്രിഡ്ജും വാഷിംഗ്‌മെഷീനും വിപണിയിലെത്തുന്നു

ന്യൂഡെല്‍ഹി: 90 കളില്‍ റെഫ്രിജറേറ്ററും വാഷിംഗ്‌മെഷീനും എയര്‍ കണ്ടീഷണറുമൊക്കെയായി വീട്ടുപകരണങ്ങളുടെ വിപണിയില്‍ ശ്രദ്ധേയ സാന്നിധ്യമായിരുന്നു ടാറ്റ ഗ്രൂപ്പ്. ഇപ്പോഴിതാ 20 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും വീട്ടുപകരണങ്ങളുടെ വിപണിയിലേക്ക് മറ്റ് കമ്പനികളോട് കിടപിടിക്കാന്‍ ടാറ്റ തീരുമാനിച്ചിരിക്കുകയാണ്. ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ വോള്‍ട്ടാസിന്റെ ചെയര്‍മാന്‍ നോയല്‍

Auto

ജെഎല്‍ആര്‍ 1.2 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തും

മുംബൈ : ടാറ്റ മോട്ടോഴ്‌സ് ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (ജെഎല്‍ആര്‍) അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 1.2 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തും. ജെഎല്‍ആറിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മുതല്‍ മുടക്കാണിത്. ഇലക്ട്രിക് വാഹന രംഗത്ത് മെഴ്‌സിഡീസ് ബെന്‍സ്, ബിഎംഡബ്ല്യു,

FK News Motivation Slider

പ്ലാസ്റ്റിക് വിരുദ്ധ പ്രചാരണം: അഞ്ച് രാജ്യങ്ങള്‍ ചുറ്റാനൊരുങ്ങി മോട്ടോര്‍സൈക്ലിസ്റ്റ്

ന്യൂഡല്‍ഹി: പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും നശിപ്പിക്കുന്നതാണ് പ്ലാസ്റ്റിക്. ജന്തുജാലങ്ങളുടെ ആവാസവ്യവസ്ഥയ്ക്കു തന്നെ കോട്ടം തട്ടുന്ന രീതിയിലാണ് ഇന്ന് പ്ലാസ്റ്റിക് ഉപയോഗവും. പ്രതിദിനം 25000 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്നത്. പ്ലാസ്റ്റികിന്റെ ദൂഷ്യഫലങ്ങള്‍ തിരിച്ചറിഞ്ഞ് പലയിടത്തും പ്ലാസ്റ്റിക് നിരോധിക്കുന്നുണ്ടെങ്കിലും അത്ര വിജയം

Slider Top Stories

ഓട്ടോമൊബീല്‍ ഇന്ധനം ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നത് അപ്രായോഗികം: രാജിവ് കുമാര്‍

ന്യൂഡെല്‍ഹി: പെട്രോളും ഡീസലും ഏകീകൃത ചരക്ക് സേവന നികുതിക്കു (ജിഎസ്ടി) കീഴില്‍ കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജിവ് കുമാര്‍. പെട്രോളും, ഡീസലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ സംബന്ധിച്ചിടത്തോളം പാല്‍ തരുന്ന നികുതി പശുവാണ്. അതായത് സര്‍ക്കാരുകളുടെ പ്രധാന നികുതി

Slider Top Stories

രാജ്യത്തെ ഇന്ധന വിലകള്‍ കുറയും

ന്യൂഡെല്‍ഹി: ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം പ്രതിദിനം 6,000,00-1 മില്യണ്‍ ബാരല്‍ എന്ന നിലയിലേക്ക് ഉയര്‍ത്താനുള്ള ഒപെകിന്റെയും സഖ്യകക്ഷികളുടെയും തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ പെട്രോള്‍,ഡീസല്‍ വിലകള്‍ കുറയുമെന്ന് സൂചന. 78-80 ഡോളറെന്ന ഉയര്‍ച്ചയില്‍ നിന്ന് വരും മാസങ്ങളില്‍ ഒരു ബാരല്‍ ക്രൂഡ് ഓയിലിന്റെ

Slider Top Stories

ഇന്‍ഫ്രാ നിക്ഷേപത്തിനുള്ള മൂലധന ചെലവിടല്‍ വെല്ലുവിളി: പിയുഷ് ഗോയല്‍

മുംബൈ: അടിസ്ഥാന സൗകര്യവികസനത്തിന് അടുത്ത ദശാബ്ദത്തില്‍ 4.5 ട്രില്യണ്‍ ഡോളര്‍ നിക്ഷേപം രാജ്യത്തിന് വേണ്ടിവരുമെന്നും ഇത് വെല്ലുവിളിയാണെന്നും ഇടക്കാല ധനമന്ത്രി പിയുഷ് ഗോയല്‍ പറഞ്ഞു. എന്നാല്‍ ഈ ഉയര്‍ന്ന സാമ്പത്തികം കണ്ടെത്താനാകും എന്നും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിടില്ലെന്നും അദ്ദേഹം പറഞ്ഞു.

FK News Slider Top Stories

കേന്ദ്രത്തിന് തിരിച്ചടി; ഡെല്‍ഹിയില്‍ മരം മുറിക്കുന്നത് ജൂലൈ 4 വരെ കോടതി തടഞ്ഞു

ന്യൂഡെല്‍ഹി: ഡെല്‍ഹിയിലെ പതിനേഴായിരത്തോളം മരങ്ങള്‍ മുറിച്ച് ഭവന-വ്യാപാര സമുച്ചയം നിര്‍മിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് അടുത്ത വാദം കേള്‍ക്കുന്ന ജൂലൈ 4 വരെ മരങ്ങള്‍ മുറിക്കരുതെന്ന് ഡെല്‍ഹി കോടതി ഉത്തരവിട്ടു. ഡെല്‍ഹിയിലെ നേതാജി നഗര്‍, നവോറജി നഗര്‍,

Slider Top Stories

രത്‌നഗിരി റിഫൈനറിക്കായി അഡ്‌നോക് ആരാംകോയുമായി കൈകോര്‍ത്തു

ന്യൂഡെല്‍ഹി: മഹാരാഷ്ട്രയിലെ രത്‌നഗിരി റിഫൈനറിയുടെ ഓഹരികള്‍ ഏറ്റെടുക്കുന്നതിന് അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) സൗദിയിലെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി ആരാംകോയുമായി പ്രാഥമിക കരാറില്‍ ഒപ്പുവെച്ചു. ഇന്ത്യന്‍ ഊര്‍ജ ശൃംഖലയുടെ ഭാഗമാകുന്നതിനുള്ള ഒരു മാര്‍ഗമെന്ന നിലയിലാണ് 44 ബില്യണ്‍

Arabia

82 ശതമാനം സൗദി വനിതകള്‍ ഈ വര്‍ഷം ഡ്രൈവ് ചെയ്യാന്‍ ആഗ്രഹിക്കുന്നു

റിയാദ്: സൗദി അറേബ്യയിലെ 82 ശതമാനം സ്ത്രീകളും ഈ വര്‍ഷം ഡ്രൈവ് ചെയ്യാന്‍ പദ്ധതിയിടുന്നതായി ഗള്‍ഫ് ടാലന്റ് നടത്തിയ സര്‍വേ റിപ്പോര്‍ട്ട്. പരമ്പരാഗതമായി പുരുഷന്മാര്‍ കൈയടക്കിവെച്ചിരിക്കുന്ന പല മേഖലകളിലും വനിതകളുടെ പ്രാതിനിധ്യം കൂടുമെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ തൊഴില്‍ ചെയ്യാത്ത വനിതകളില്‍

Arabia

‘ബുര്‍ജ് അല്‍ അറബിന് സമാനമായ ഹോട്ടല്‍ യൂറോപ്പിലും നിര്‍മിക്കും’

ദുബായ്: ഗള്‍ഫ് മേഖലയിലെ ഹോസ്പിറ്റാലിറ്റി ഭീമനായ ജുമയ്‌റ ബുര്‍ജ് അല്‍ അറബിനെ പോലുള്ള കൂടുതല്‍ അത്യാഡംബര ലക്ഷ്വറി ഹോട്ടലുകള്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്നു. ഗ്രൂപ്പ് സിഇഒ ജോസ് സില്‍വയാണ് ഇക്കാര്യം വ്യക്തമാക്കിയത്. യൂറോപ്പിലടക്കം ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ബുര്‍ജ് അല്‍ അറബ് പോലുള്ള

Auto

എല്ലാ ഫോഡ് മോഡലുകളിലും പോട്ട്‌ഹോള്‍ ഡിറ്റക്ഷന്‍ ടെക് നല്‍കും

ഡിയര്‍ബോണ്‍, മിഷിഗണ്‍ : റോഡിലെ കുഴികള്‍ മുന്‍കൂട്ടി തിരിച്ചറിയുന്ന സാങ്കേതികവിദ്യ ഫോഡ് തങ്ങളുടെ എല്ലാ മോഡലുകളിലും നല്‍കും. നാലാം തലമുറ ഫോഡ് ഫോക്കസ് ഹാച്ച്ബാക്കിലൂടെയായിരിക്കും ഈ സാങ്കേതികവിദ്യ അന്തര്‍ദേശീയ വിപണികളില്‍ എത്തുന്നത്. പുതിയ സാങ്കേതികവിദ്യ ലഭിക്കുന്നതോടെ കുഴികള്‍ നിറഞ്ഞ പാതകളിലൂടെയും തകര്‍ന്ന

Arabia

സൗദി ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിലുള്ള ഓഹരി ജെപി മോര്‍ഗന്‍ വില്‍ക്കുന്നു

റിയാദ്: സൗദി ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കില്‍ ജെപി മോര്‍ഗനുള്ള ഓഹരി വില്‍ക്കുന്നു. സൗദി ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിന് തന്നെയാണ് ജെപി മോര്‍ഗന്‍ ഓഹരികള്‍ തിരിച്ചുവില്‍ക്കുന്നത്. 203 ദശലക്ഷം ഡോളറിനാണ് ഇടപാട്. 40 വര്‍ഷമായി കൈവശം വെച്ചിരിക്കുന്ന 7.5 ശതമാനം ഓഹരിയാണ് ജെപി മോര്‍ഗന്‍ വില്‍ക്കുന്നത്.

Business & Economy

അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതി എന്‍ ചന്ദ്രശേഖരന്‍ ചൊവ്വാഴ്ച അവതരിപ്പിക്കും

മുംബൈ: ഗ്രൂപ്പിന്റെ കീഴിലുള്ള വലിയ ലിസ്റ്റഡ് കമ്പനികള്‍ക്കായുള്ള അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതി ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ ചൊവ്വാഴ്ച അവതരിപ്പിക്കും. ഇത് കൂടാതെ വിവിധ ലയന-ഏറ്റെടുക്കലുകളുടെ നിലവിലെ സ്ഥിഗതി, വിവിധ ബിസിനസ് ഘടകങ്ങളുടെ രൂപീകരണത്തിലെ പുരോഗതി തുടങ്ങിയ കാര്യങ്ങളും

FK News Health Life

ടൈപ്പ് 1 പ്രമേഹ രോഗികള്‍ക്ക് ടിബി വാക്‌സിന്‍; പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്ന് പഠനം

ന്യൂയോര്‍ക്ക്: ടൈപ്പ് 1 പ്രമേഹ രോഗികളിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് ക്ഷയ രോഗ ചികിത്സയ്ക്കുപയോഗിക്കുന്ന വാക്‌സിന്‍ ഫലപ്രദമെന്ന് പടനം. ടൈപ്പ് 1 പ്രമേഹം എന്നത് പാന്‍ക്രിയാസ് വളരെ കുറച്ച് ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുന്ന അവസ്ഥയാണ്. മസാചുസെറ്റ്‌സിലെ ജനറല്‍ ആശുപത്രി ഇമ്യൂണോളജി ലബോറട്ടറിയിലാണ്

Business & Economy

ടിസിഎസ് വ്യവസ്ഥ നടപ്പാക്കുന്നത് മൂന്ന് മാസത്തേക്ക് നീട്ടും

ന്യൂഡെല്‍ഹി: സ്രോതസില്‍ നിന്നും നികുതി ശേഖരിക്കുന്നതിനുള്ള (ടാക്‌സ് കളക്ഷന്‍ അറ്റ് സോഴ്‌സ്-ടിസിഎസ്) വ്യവസ്ഥ നടപ്പാക്കുന്നത് മൂന്ന് മാസത്തേക്ക് നീട്ടിവെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ആമസോണ്‍, ഫിള്പകാര്‍ട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് ആശ്വാസം പകരുന്നതാണ് സര്‍ക്കാരിന്റെ ഈ നീക്കം. തങ്ങളുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍

Business & Economy FK News

പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനാവില്ല; നിതി ആയോഗ് വൈസ് ചെയര്‍മാന്‍

ന്യൂഡെല്‍ഹി: പെട്രോള്‍, ഡീസല്‍ തുടങ്ങിയ പെട്രോളിയം ഉല്‍പ്പന്നങ്ങളെ ചരക്ക് സേവന നികുതി(ജിഎസ്ടി)യില്‍ ഉള്‍പ്പെടുത്തണമെന്നത് നിരന്തരമായി ഉയര്‍ന്നുവരുന്ന ആവശ്യമാണ്. മന്ത്രിമാരടക്കമുള്ളവരില്‍ നിന്നും കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശവും ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ നിതി

Business & Economy

ഇന്ത്യന്‍ ഫ്രാഞ്ചസി വ്യവസായം 150 ബില്യണ്‍ യുഎസ് ഡോളറിലെത്തുമെന്ന് ഗൗരവ് മര്യ

ന്യൂഡെല്‍ഹി: രാജ്യത്തെ ഫ്രാഞ്ചസി വ്യവസായം മികച്ച ഉയരത്തിലേക്ക് കുതിക്കുന്നതായി റിപ്പോര്‍ട്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വ്യവസായം 150 ബില്യണ്‍ യുഎസ് ഡോളറിലെത്തുമെന്ന് ഫ്രാഞ്ചെസി ഇന്ത്യയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞ 4-5 വര്‍ഷത്തിനുള്ളില്‍ നിരവധി പ്രൊഫഷണലുകള്‍, പ്രത്യേകിച്ച് ഐടി പശ്ചാത്തലമുള്ളവര്‍ സംരംഭകത്വത്തിലേക്ക്

Business & Economy

ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയ്‌ലില്‍ 65% വളര്‍ച്ച ലക്ഷ്യമിട്ട് ഫ്‌ളിപ്കാര്‍ട്ട്

ബെംഗളുരു: ഓണ്‍ലൈന്‍ ഫാഷന്‍ രംഗത്ത് ഒന്നാമതെത്തുന്നതിനും മറ്റ് ഓണ്‍ലൈന്‍ റീട്ടെയ്‌ലര്‍മാരില്‍ നിന്നും വേറിട്ട് തിരിച്ചറിയപ്പെടുന്നതിനുമുള്ള തന്ത്രത്തിന്റെ ഭാഗമായി ഫ്‌ളിപ്കാര്‍ട്ട് തങ്ങളുടെ ഫാഷന്‍ ബിസിനസ് റീബ്രാന്‍ഡ് ചെയ്യുകയാണ്. നടപ്പുസാമ്പത്തിക വര്‍ഷം ഫാഷന്‍ ബിസിനസില്‍ 60-65 ശതമാനം വില്‍പ്പന വളര്‍ച്ച നേടുന്നതിനും മൊത്തം വ്യാപാര

Business & Economy

എയര്‍ ഇന്ത്യയുടെ നിലനില്‍പ്പിന് പൂര്‍ണമായ അഴിച്ചുപ്പണി ആവശ്യം

മുംബൈ: കടബാധ്യത മൂലം പ്രതിസന്ധി നേരിടുന്ന എയര്‍ ഇന്ത്യയെ കരകയറ്റുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ചില കടുത്ത നടപടികള്‍ എടുക്കേണ്ടതുണ്ടെന്ന് വ്യോമയാന മേഖലയില്‍ നിന്നുള്ള വിദഗ്ധര്‍. കമ്പനിയെ മത്സരസ്വഭാവമുള്ളതാക്കുന്നതിനും ലാഭത്തിലേക്ക് നയിക്കുന്നതിനും നിലവിലുള്ള പ്രവര്‍ത്തന മാതൃകയില്‍ പൂര്‍ണമായ അഴിച്ചുപ്പണി ആവശ്യമാണെന്നാണ് ഇവര്‍ പറയുന്നത്.

More

എഐഐബിയില്‍ നിന്നും 2.4 ബില്യണ്‍ ഡോളറിന്റെ വായ്പാ സഹായം തേടി ഇന്ത്യ

ന്യൂഡെല്‍ഹി: രാജ്യത്ത് നടപ്പാക്കുന്ന അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്കായി ഇന്ത്യ ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിനോട് (എഐഐബി) 2.40 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം തേടിയതായി കേന്ദ്ര സാമ്പത്തിക കാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് അറിയിച്ചു. ഇന്ത്യയുടെ ദേശീയ നിക്ഷേപ, അടിസ്ഥാനസൗകര്യ