വാഴത്തണ്ടിലെ പച്ചക്കറി കൃഷി

വാഴത്തണ്ടിലെ പച്ചക്കറി കൃഷി

ആഴത്തില്‍ വേരിറങ്ങാത്ത ചെടികളും പച്ചക്കറികളും നട്ടുവളര്‍ത്താന്‍ ഏറ്റവും ലളിതമായി ചെയ്യാവുന്ന ഒരു മാര്‍ഗമാണ് വാഴത്തണ്ടിലെ കൃഷിരീതി.

നമ്മുടെയെല്ലാം വീടുകളില്‍ സ്ഥിരമായി കാണുന്ന ഒന്നാണ് വാഴ. ഏതു തരം കാലാവസ്ഥയിലും കായ്ഫലം തരുന്ന വാഴ ഒരിക്കല്‍ കുലച്ചാല്‍ നശിച്ചുപോകുമെങ്കിലും അവ അഴുകി മണ്ണിനോടും ചേരും വരെ മനുഷ്യര്‍ക്ക് പലരീതിയിലും ഉപയോഗപ്രദമാകുന്നുണ്ട്. വാഴയുടെ എല്ലാ ഭാഗത്തിനുമുണ്ട് ഓരോ ഗുണങ്ങള്‍. വാഴയില കേരളീയരുടെ പ്രിയപ്പെട്ട സദ്യക്ക് ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഒന്നാണ്. അതുപോലെ തന്നെ വാഴനാരും വാഴപ്പിണ്ടിയും എന്തിനേറെ വാഴത്തണ്ടും മനുഷ്യര്‍ക്ക് പ്രയോജനകരമാകുന്നു.

ആഴത്തില്‍ വേരിറങ്ങാത്ത ചെറിയ ഇനം ചെടികളും പച്ചക്കറികളും നട്ടുവളര്‍ത്താന്‍ ഏറ്റവും ലളിതമായി ചെയ്യാവുന്ന ഒരു മാര്‍ഗമാണ് വാഴത്തണ്ടിലെ കൃഷിരീതി. വീടുകളില്‍ കൃഷി ചെയ്യാന്‍ സ്ഥലമില്ലെന്നു പരിതപിക്കുന്നവര്‍ക്ക് ചെലവൊട്ടും കൂടാതെ ഈ മാര്‍ഗം പരീക്ഷിക്കാവുന്നതേയുള്ളൂ.

ആഴത്തില്‍ വേരുകള്‍ ഇറങ്ങാത്ത പച്ചക്കറികള്‍ നട്ടു വളര്‍ത്താന്‍ ഏറ്റവും അനുയോജ്യമാണ് വാഴത്തണ്ടിലുള്ള കൃഷിരീതി. ഇന്തോനേഷ്യയില്‍ ഈ രീതി സര്‍വസാധാരണമാണ്. സാധാരണഗതിയില്‍ വാഴകൃഷിയില്‍ ഏറ്റവും കൂടുതല്‍ മാലിന്യമായി അവശേഷിപ്പിക്കപ്പെടുന്നത് വാഴത്തണ്ട് ആയതുകൊണ്ടുതന്നെ ഇന്ത്യയിലും ഈ രീതിക്ക് സാധ്യതകളേറെയുണ്ട്. ചെറിയ കാലഘട്ടത്തില്‍ വിളയിക്കാവുന്ന പച്ചക്കറി കൃഷികള്‍ക്ക് പ്ലാസ്റ്റിക് ഗ്രോ ബാഗുകളേക്കാളും എന്തുകൊണ്ടും മികച്ച മാര്‍ഗമാണ് വാഴത്തണ്ടിലെ കൃഷി.

വാഴത്തണ്ട് കൂടുതല്‍ കാലമെടുത്താണ് മണ്ണില്‍ അഴുകിചേരുന്നത്. മാത്രമല്ല അഴുകിത്തുടങ്ങുമ്പോള്‍ അതില്‍ വളരുന്ന ചെടികള്‍ക്ക് മെച്ചപ്പെട്ട വളവും പ്രദാനം ചെയ്യും. ഈ മാര്‍ഗത്തില്‍ കൃഷി ചെയ്യുമ്പോള്‍ അനാവശ്യ കളകളും മറ്റും വിളകള്‍ക്കിടയില്‍ കടന്നുകൂടുന്നത് താരതമ്യേന കുറവായിരിക്കുമെന്നതും പ്രധാന സവിശേഷതകളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നു

കൃഷി ചെയ്യുന്ന വിധം

നാം കൃഷി ചെയ്യുന്ന വിളകളുടെ രീതികള്‍ക്ക് അനുസൃതമായി വാഴത്തണ്ടില്‍ നിശ്ചിത അകലത്തില്‍ സുഷിരങ്ങള്‍ കുഴിക്കണം. വാഴത്തടിയുടെ പകുതിയോളം ആഴത്തില്‍ മാത്രമേ ഇതിനായി സുഷിരങ്ങള്‍ നിര്‍മിക്കാവൂ. ശരിയായ വായുസഞ്ചാരത്തിനും തൈകള്‍ ഇടതിങ്ങി വളരുന്നത് ഒഴിവാക്കുന്നതിനുമായി സുഷിരങ്ങള്‍ തമ്മില്‍ 30 മുതല്‍ 40 സെന്റീമീറ്റര്‍ അകലം പാലിക്കുന്നതാണ് ഏറ്റവും ഉത്തമം. ഈ സുഷിരങ്ങളില്‍ മണ്ണും വളവും ചേര്‍ന്ന മിശ്രിതം ചേര്‍ത്ത് വിത്തുകള്‍ പാകാവുന്നതാണ്. വാഴത്തണ്ടില്‍ ധാരാളം ജലാംശം ഉള്ളതുകൊണ്ടുതന്നെ വെള്ളത്തിന്റെ അളവ് കുറവുമതി എന്നതും ഈ കൃഷി രീതിയുടെ സവിശേഷതയാണ്. ജലലഭ്യത കുറവുള്ള സ്ഥലങ്ങളിലെ കൃഷിക്കാര്‍ക്ക് ഈ രീതി ഏറെ പ്രയോജനപ്പെടും.

വാഴത്തണ്ട് കൂടുതല്‍ കാലമെടുത്താണ് മണ്ണില്‍ അഴുകിചേരുന്നത്. മാത്രമല്ല അഴുകിത്തുടങ്ങുമ്പോള്‍ അതില്‍ വളരുന്ന ചെടികള്‍ക്ക് മെച്ചപ്പെട്ട വളവും പ്രദാനം ചെയ്യും. ഈ മാര്‍ഗത്തില്‍ കൃഷി ചെയ്യുമ്പോള്‍ അനാവശ്യ കളകളും മറ്റും വിളകള്‍ക്കിടയില്‍ കടന്നുകൂടുന്നത് താരതമ്യേന കുറവായിരിക്കുമെന്നതും പ്രധാന സവിശേഷതകളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്ഥലപരിമിതിയുള്ളവര്‍ക്കും നഗരവാസികള്‍ക്കും വാഴത്തണ്ടിലെ കൃഷിരീതി കൂടുതല്‍ പ്രയോജനപ്പെടും. ഹൈ-ടെക് മാര്‍ഗങ്ങളൊന്നും കൂടാതെ വീട്ടില്‍ തന്നെ ലളിതമായി കൃഷി ചെയ്യാനുമാകും.

Comments

comments

Categories: FK Special, Slider