ജെറ്റ് എയര്‍വേസിന് ആദ്യ ബോയിംഗ് 737 മാക്‌സ് ലഭിച്ചു

ജെറ്റ് എയര്‍വേസിന് ആദ്യ ബോയിംഗ് 737 മാക്‌സ് ലഭിച്ചു

119 വിമാനങ്ങളുമായി ഇന്ത്യയിലെ രണ്ടാമത്തെ വലിയ എയര്‍ലൈനായി നിലകൊള്ളുകയാണ് ജെറ്റ് എയര്‍വേസ്

അബുദാബി: അബുദാബി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ വിമാനകമ്പനിയായ ഇത്തിഹാദ് എയര്‍വേസ് പിന്തുണയ്ക്കുന്ന ഇന്ത്യയുടെ പ്രീമിയര്‍ രാജ്യാന്തര എയര്‍ലൈനായ ജെറ്റ് എയര്‍വേസിന് ബോയിംഗില്‍ നിന്നും ആദ്യ 737 മാക്‌സ് വിമാനം ലഭിച്ചു. ഇതോടെ മെച്ചപ്പെട്ട ഇന്ധന ക്ഷമതയും യാത്രാ സുഖവും ലഭ്യമായ പുതുക്കിയ 737 വിമാനം പറത്തുന്ന രാജ്യത്തെ ആദ്യ എയര്‍ലൈനായി മാറി ജെറ്റ് എയര്‍വേസ്.

പുതിയ 737 മാക്‌സ് ഭാവി വളര്‍ച്ചയ്ക്കു നിര്‍ണായകമാണെന്നും പുതിയ വിമാനം അവതരിപ്പിക്കാനായതില്‍ അഭിമാനം ഉണ്ടെന്നും ജെറ്റ് എയര്‍വേസ് ചെയര്‍മാന്‍ നരേഷ് ഗോയല്‍ പറഞ്ഞു.

പുതിയ 737 മാക്‌സ് ഭാവി വളര്‍ച്ചയ്ക്കു നിര്‍ണായകമാണെന്നും പുതിയ വിമാനം അവതരിപ്പിക്കാനായതില്‍ അഭിമാനം ഉണ്ടെന്നും ജെറ്റ് എയര്‍വേസ് ചെയര്‍മാന്‍ നരേഷ് ഗോയല്‍

737 വിമാനം വര്‍ഷങ്ങളോളം ഞങ്ങളുടെ നട്ടെല്ലായിരുന്നു, ഇപ്പോള്‍ പുതിയ 737 മാക്‌സിന്റെ സൗകര്യങ്ങള്‍ കൂടി എത്തിക്കാനായതിന്റെ ആവേശത്തിലാണെന്നും യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിലൂടെ രാജ്യത്തെ പ്രീമിയര്‍ എയര്‍ലൈന്‍ എന്ന സ്ഥാനം ഒന്നു കൂടി ശക്തിപ്പെടുത്തുകയാണെന്നും അദേഹം കൂട്ടിചേര്‍ത്തു.

ജെറ്റ് എയര്‍വേസ് 119 വിമാനങ്ങളുമായി ഇന്ത്യയിലെ രണ്ടാമത്തെ വലിയ എയര്‍ലൈനായി നിലകൊള്ളുകയാണ്. ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക തുടങ്ങിയ മേഖലകളിലെ 15 രാജ്യങ്ങളിലായി 65 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസുണ്ട്. 2015ല്‍ ബുക്ക് ചെയ്ത 75 ജെറ്റുകളും ഈ വര്‍ഷം ബുക്ക് ചെയ്ത അത്രയും തന്നെ ഓര്‍ഡറുകളും ചേര്‍ന്നുള്ള 150 ബോയിംഗ് 737 മാക്‌സ് വിമാനങ്ങളില്‍ ആദ്യത്തേതാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.

Comments

comments

Categories: Arabia