കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ഇന്റര്‍നെറ്റ് കമ്പനികള്‍ വീഴ്ച വരുത്തുന്നെന്ന് റിപ്പോര്‍ട്ട്

കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ഇന്റര്‍നെറ്റ് കമ്പനികള്‍ വീഴ്ച വരുത്തുന്നെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: കുട്ടികളെ ദുരുപയോഗിക്കുന്ന ചിത്രങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇന്റര്‍നെറ്റ് കമ്പനികള്‍ പരാജയപ്പെടുന്നതായി യുകെയിലെ നാഷണല്‍ ക്രൈം ഏജന്‍സി (എന്‍സിഎ) തലവന്‍ വില്‍ കേര്‍ വ്യാഴാഴ്ച പറഞ്ഞു.

കുട്ടികളോട് ലൈംഗികമായി ആകര്‍ഷണമുള്ള ഫിഡോഫൈലുകള്‍ക്കിടയില്‍ നടക്കുന്ന ഇത്തരം ചിത്രങ്ങളുടെ വ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ഇന്റര്‍നെറ്റ് കമ്പനികള്‍ക്കു സംവിധാനമുണ്ട്. പക്ഷേ അവര്‍ ആ സംവിധാനം ഉപയോഗിക്കുന്നതില്‍ വീഴ്ച വരുത്തുന്നെന്നു വില്‍ കേര്‍ പറഞ്ഞു. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ഏകദേശം പത്ത് ദശലക്ഷം ചിത്രങ്ങളെ കുറിച്ചു നിയമം നടപ്പാക്കുന്ന ഏജന്‍സികള്‍ക്ക് അറിയാം അല്ലെങ്കില്‍ ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം ചിത്രങ്ങള്‍ ഏറെക്കുറെ പ്രചരിക്കുന്നത് ഡാര്‍ക്ക് വെബ്ബിലൂടെയാണ് അതോടൊപ്പം റെഗുലര്‍ ഇന്റര്‍നെറ്റിലൂടെയും പ്രചരിക്കുന്നു. വേള്‍ഡ് വൈഡ് വെബിന്റെ ഭാഗമാണു ഡാര്‍ക്ക് വെബ്. ചില പ്രത്യേക സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു മാത്രം ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയുന്നതിനെയാണു ഡാര്‍ക്ക് വെബ് എന്നു പറയുന്നത്. സാധാരണ സെര്‍ച്ച് എന്‍ജിനുകള്‍ ഉപയോഗിച്ചു ഡാര്‍ക്ക് വെബ്ബിലേക്കു പോകാന്‍ സാധിക്കില്ല. 2013-നു ശേഷം ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങള്‍, ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതിന്റെ തോത് 700 ശതമാനം വര്‍ധിച്ചതായി എന്‍സിഎ പറയുന്നു.

ഓണ്‍ലൈനിലെ ഓരോ ഇമേജിനും ഒരു ഡിജിറ്റല്‍ ഹാഷ് ടാഗുണ്ട്. ഇമേജുകള്‍ അപ്‌ലോഡ് ചെയ്യുന്നതിനു മുന്‍പ് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും, വെബ്‌സൈറ്റിലേക്കുള്ള ഫയലുകള്‍ അഥവാ ഇമേജുകള്‍ സെര്‍വറിലേക്ക് ലോഡുചെയ്യുന്നവര്‍ക്കും ഇത്തരം ഇമേജുകളെ പിടികൂടാന്‍ സാധിക്കുന്ന സാങ്കേതികവിദ്യ കൈവശമുള്ളവരാണ്. പക്ഷേ അവര്‍ അത് ചെയ്യുന്നില്ലെന്ന് എന്‍സിഎ പറയുന്നു.

Comments

comments

Categories: FK Special, Slider