പേയ്‌മെന്റ് സര്‍വീസ്: വാട്‌സ്ആപ്പ് സ്വകാര്യതാ നയം പുതുക്കുന്നു

പേയ്‌മെന്റ് സര്‍വീസ്: വാട്‌സ്ആപ്പ് സ്വകാര്യതാ നയം പുതുക്കുന്നു

ന്യൂഡെല്‍ഹി: മെസ്സേജിംഗ് ആപ്പായ വാട്‌സ് ആപ്പ് തങ്ങളുടെ സ്വകാര്യതാ നയം പുതുക്കുന്നതായി പ്രഖ്യാപിച്ചു. വാട്‌സ്ആപ്പ് പേയ്‌മെന്റ് സര്‍വീസ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് നയ നവീകരണത്തിനായുള്ള വാട്‌സ്ആപ്പ് തീരുമാനം. നിലവില്‍ വാട്‌സ്ആപ്പ് പേ പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ സേവനം ആരംഭിച്ചിട്ടുണ്ട്.

പണമിടപാടുകള്‍ വാട്‌സ്ആപ്പ് വഴി നടത്തുമ്പോള്‍ സ്വകാര്യത സംബന്ധിച്ച കാര്യങ്ങളില്‍ ഉപയോക്താവിന് ആശങ്കയുണ്ടായേക്കാം. ഇതിന്റെ ഭാഗമായാണ് സേവന നിബന്ധനകളും സ്വകാര്യതാ നയവും പുതുക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്. ഏകദേശം പത്ത് ലക്ഷത്തോളം പേരാണ് വാട്‌സ്ആപ്പ് പേയുടെ ബീറ്റാവെര്‍ഷന്‍ പരീക്ഷിക്കുന്നത്. 200 മില്യണ്‍ ഉപയോക്താക്കളാണ് വാട്‌സ്ആപ്പിന് ഇന്ത്യയിലുള്ളത്. ഇതില്‍ ഒരു മില്യണ്‍ ഉപഭോക്താക്കളാണ് വാട്‌സ്ആപ്പ് പേ ഉപയോഗിക്കുന്നതെന്നാണ് കണക്ക്.

സേവനാ നിബന്ധനകളില്‍ വാട്‌സ്ആപ്പ് പേയ്‌മെന്റ് എങ്ങനെയാണ് പ്രവര്‍ത്തിക്കുകയെന്നതിനെ കുറിച്ച് ഉപഭോക്താവിന് വിവരം നല്‍കുമെന്നും കമ്പനി വക്താവ് അറിയിച്ചു. നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ), വിവിധ ബാങ്കുകള്‍, ഭാരത സര്‍ക്കാര്‍ എന്നിവരുമായി സഹകരിച്ചാണ് ഇന്ത്യല്‍ പേയ്‌മെന്റ് സംവിധാനം വാട്‌സ്ആപ്പ് ഒരുക്കുന്നത്. യൂണിഫൈഡ് പേയിമെന്റ്‌സ് ഇന്റര്‍പെയ്‌സ് വഴി പണമിടപാടുകള്‍ നടത്തുന്നതിന് വാട്‌സ്ആപ്പിന് എന്‍പിസിഐയില്‍ നിന്നും അനുവാദം ലഭിച്ചിതിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ പരീക്ഷണ ഘട്ടം ആരംഭിച്ചത്. പേയ്‌മെന്റ് സംവിധാനം എന്ന് സേവനമാരംഭിക്കുമെന്നതിനെ കുറിച്ച് ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല.

ഉപയോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കുമെന്ന വാട്‌സ് ആപ്പിന്റെ സ്വകാര്യ സന്ദേശ കൈമാറ്റ നയത്തില്‍ നിന്നുമുള്ള വ്യതിചലനം ഉപയോക്താക്കളില്‍ ഏറെ ആശങ്ക പടര്‍ത്തിയിരുന്നു. ഫോണിലുള്ള ഫെയ്‌സ്ബുക്ക് ആപ്പ് വഴി വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ സമാഹരിക്കാനായിരുന്നു നീക്കം. ഇതുവഴി വാട്‌സ്ആപ്പിലെയും ഫെയ്‌സ്ബുക്കിലെയും ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫെയ്‌സ്ബുക്കിന് സമാഹരിക്കാന്‍ കഴിയുമായിരുന്നു.

 

 

 

Comments

comments

Categories: FK News, Slider, Tech, Top Stories