21 പൊതുമേഖലാ ബാങ്കുകള്‍; സര്‍ക്കാരിന് ലാഭ വിഹിതം നല്‍കിയത് രണ്ട് ബാങ്കുകള്‍ മാത്രം

21 പൊതുമേഖലാ ബാങ്കുകള്‍; സര്‍ക്കാരിന് ലാഭ വിഹിതം നല്‍കിയത് രണ്ട് ബാങ്കുകള്‍ മാത്രം

ന്യൂഡെല്‍ഹി: രാജ്യത്ത് 21 പൊതുമേഖലാ ബാങ്കുകളാണ് ഉള്ളത്. ഇതില്‍ സര്‍ക്കാരിന് ലാഭവിഹിതം നല്‍കിയത് രണ്ട് ബാങ്കുകള്‍ മാത്രം. ഇന്ത്യന്‍ ബാങ്കും വിജയ ബാങ്കുമാണ് ലാഭ വിഹിതം കൈമാറിയ ബാങ്കുകള്‍.

2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ ബാങ്ക് സര്‍ക്കാരിന് നല്‍കിയത് 288 കോടി രൂപയാണ്. വിജയ ബാങ്ക് 156 കോടി രൂപയാണ് കൈമാറിയത്. ലാഭ വിഹിത ഇനത്തില്‍ സര്‍ക്കാരിന് ആകെ ലഭിച്ചത് 444 കോടി രൂപയാണ്.

ഇന്ത്യന്‍ ബാങ്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലും 288 കോടി രൂപ ലാഭവിഹിതമായി നല്‍കി. വിജയബാങ്ക് 150 കോടി രൂപയാണ് നല്‍കിയത്.

2016-17 സാമ്പത്തിക വര്‍ഷത്തില്‍ 2,879 കോടി രൂപയാണ് ലാഭവിഹിതയിനത്തില്‍ സര്‍ക്കാരിന് ലഭിച്ചത്. 2,109 കോടി രൂപയായിരുന്നു എസ്ബിഐയുടെ മാത്രം വിഹിതം.

 

 

Comments

comments