മഹാരാഷ്ട്രയില്‍ പ്ലാസ്റ്റിക് നിരോധനം ഇന്നുമുതല്‍

മഹാരാഷ്ട്രയില്‍ പ്ലാസ്റ്റിക് നിരോധനം ഇന്നുമുതല്‍

മുംബൈ: മഹാരാഷ്ട്രയില്‍ പ്ലാസ്റ്റിക് നിരോധനം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. പ്ലാസ്റ്റിക് മൂലം വന്‍തോതില്‍ പരിസ്ഥിതി മലീനീകരണം ഉണ്ടാകുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരാണ് മാര്‍ച്ച് 23 ന് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് പ്രസ്താവന ഇറക്കിയത്.

പ്ലാസ്റ്റിക് കവറുകള്‍, പ്ലേറ്റുകള്‍ തുടങ്ങി പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണവും ഉപയോഗവും, വില്‍പ്പനയും വിതരണവും സര്‍ക്കാര്‍ നിരോധനത്തില്‍ ഉള്‍പ്പെടും. തെര്‍മോകോളിന്റെ ഉപയോഗവും പായ്ക്കിംഗ് എന്നിവയും നിരോധിച്ചിട്ടുണ്ട്. എന്നാല്‍ മരുന്നുകള്‍ പായ്ക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന കവറുകള്‍, പാലിന്റെ കവറുകള്‍, ഖരമാലിന്യങ്ങള്‍ ശേഖരിക്കാനുള്ള കവറുകള്‍ എന്നിവയുടെ ഉപയോഗം നിരോധനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് നിയമം നടപ്പിലാക്കുന്നത്.

നിലവിലുള്ള പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും മറ്റ് പ്ലാസ്റ്റിക് സംബന്ധമായ വസ്തുക്കളും നശിപ്പിക്കാന്‍ സര്‍ക്കാര്‍ മൂന്ന് മാസത്തെ സമയം നല്‍കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. ആദ്യത്തെ പ്രാവശ്യം നിയമം ലംഘിക്കുന്നവര്‍ 5,000 രൂപ പിഴ നല്‍കേണ്ടി വരും. രണ്ടാമത്തെ പ്രാവശ്യമാണെങ്കില്‍ 10,000 രൂയും മൂന്നാമത്തെ പ്രാവശ്യം നിയമം ലംഘിക്കുന്നവര്‍ക്ക് 25,000 രൂപയും മൂന്ന് മാസത്തെ തടവുമാണ് ശിക്ഷ.

 

 

Comments

comments

Categories: FK News, Slider