പെന്‍ഷന്‍ വിതരണം ഇനി പ്രത്യേക കമ്പനി വഴി

പെന്‍ഷന്‍ വിതരണം ഇനി പ്രത്യേക കമ്പനി വഴി

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ഒരു പ്രത്യേക കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിര്‍ദ്ദിഷ്ട കമ്പനിയ്ക്ക് ആവശ്യമായ ഫണ്ട് സര്‍ക്കാര്‍ വഹിക്കും. വിവിധ സാമൂഹ്യ സുരക്ഷ പെന്‍ഷനുകളുടെ നിര്‍വ്വഹണവും വിതരണവുമായി ബന്ധപ്പെട്ട ക്ഷേമനിധി ബോര്‍ഡുകളിലൂടെയാണ് ഇപ്പോള്‍ പെന്‍ഷന്‍ വിതരണം നടക്കുന്നത്.

ഓരോ മാസവും ജീവനോപാധി സഹായ പെന്‍ഷനുകള്‍ വിതരണം ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താനാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം. വ്യത്യസ്തമായ നിയന്ത്രണം പെന്‍ഷന്‍ വിതരണം ചെയ്യുന്നതില്‍ ഉണ്ടെന്നതും അനിശ്ചിതത്വവും കാലതാമസവും നേരിടുന്നതും പ്രധാനവെല്ലുവിളികളാണ്.

നിര്‍ദ്ദിഷ്ട കമ്പനിയുടെ 100 ശതമാനം ഓഹരികളും സര്‍ക്കാറിന്റേത് ആയിരിക്കും. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ധനകാര്യ മന്ത്രിയും ധനകാര്യ സെക്രട്ടറി മാനേജിംഗ് ഡയറക്ടറുമായിരിക്കും.

കേരള സംസ്ഥാന ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസിലെ മാനേജര്‍മാരുടെ തലത്തില്‍ 28 പുതിയ തസ്തികള്‍ സൃഷ്ടിക്കാനും പദ്ധതിയുണ്ട്.

 

 

Comments

comments

Categories: Banking, FK News, Slider