മുകേഷ് അംബാനിയുടെ സമ്പത്ത് രണ്ട് ദിവസത്തിനുള്ളില്‍ 9300 കോടി വര്‍ധിച്ചു; ലോക സമ്പന്നരില്‍ 15 ആം സ്ഥാനം

മുകേഷ് അംബാനിയുടെ സമ്പത്ത് രണ്ട് ദിവസത്തിനുള്ളില്‍ 9300 കോടി വര്‍ധിച്ചു; ലോക സമ്പന്നരില്‍ 15 ആം സ്ഥാനം

ന്യൂയോര്‍ക്ക്: ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനി ലോകത്തിലെ സമ്പന്നരുടെ പട്ടികയില്‍ 15 ആം സ്ഥാനത്തേക്ക് കടന്നു. അദ്ദേഹം ലോകത്തിലെ വന്‍കിട റീട്ടെയ്ല്‍ ശൃംഖലയായ വാള്‍മാര്‍ട്ട് സ്ഥാപന മേധാവികളായ ജിം വാള്‍ട്ടണ്‍, റോബ് വാള്‍ട്ടണ്‍ എന്നിവരെ പിന്നിലാക്കി. ആലിബാബയുടെ ജാക്ക് മായ്‌ക്കൊപ്പം ഉടന്‍ മുകേഷ് അംബാനി എത്തുമെന്നാണ് ബ്ലൂംബെര്‍ഗിന്റെ ബില്യനയര്‍ ഇന്‍ഡെക്‌സ് വ്യക്തമാക്കുന്നത്.

രണ്ട് ദിവസത്തിനുള്ളില്‍ 9300 കോടി രൂപയാണ് മുകേഷ് അംബാനിയുടെ ആസ്തിയില്‍ വര്‍ധിച്ചത്. ഈ നേട്ടമാണ് മുകേഷ് അംബാനിയെ 15 ആം സ്ഥാനത്തേക്ക് എത്തിച്ചത്. നേരത്തെ 19 ആം സ്ഥാനത്തായിരുന്ന മുകേഷ് അംബാനി പതിനാലാം സ്ഥാനത്തുള്ള ജാക്ക് മായുടെ തൊട്ടു പിന്നിലായി എത്തിയിട്ടുണ്ട്. ഓഹരി വിപണിയില്‍ റിലയന്‍സ് കമ്പനിയ്ക്കുണ്ടായ നേട്ടമാണ് രണ്ട് ദിവസത്തിനുള്ളില്‍ സമ്പത്ത് 9300കോടിയായി വര്‍ധിക്കാനുള്ള കാരണം.

ന്യൂയോര്‍ക്കിലെ ബ്ലൂംബെര്‍ഗ് ഇന്‍ഡെക്‌സ് പ്രതിദിനം ലോകത്തിലെ 500 ധനികരുടെ പട്ടിക പുതുക്കിക്കൊണ്ടിരിക്കും. പട്ടികയില്‍ ആലിബാബയുടെ ജാക്ക് മായുടെ ആസ്തി 3.11 ലക്ഷം കോടിയാണ്. അതേസമയം, ജൂണ്‍ 19 ന് മുകേഷ് അംബാനിയുടെ ആസ്തി 2.75 ലക്ഷം കോടിയാണ്.

 

 

Comments

comments