സൗജന്യ ആംബുലന്‍സ് സര്‍വീസ്: മോദിയോട് നന്ദി പറഞ്ഞ് ശ്രീലങ്ക

സൗജന്യ ആംബുലന്‍സ് സര്‍വീസ്: മോദിയോട് നന്ദി പറഞ്ഞ് ശ്രീലങ്ക

കൊളംബോ: സൗജന്യ എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസിനായി 22.8 മില്യണ്‍ ഡോളര്‍ അനുവദിച്ച പ്രധാനമന്ത്രിയോട് നന്ദി പ്രകാശിപ്പിച്ച് ശ്രീലങ്ക. ആദ്യഘട്ടമായി 2016 ല്‍ 7.6 മില്യണ്‍ ഡോളര്‍ ഇന്ത്യ നല്‍കിയിരുന്നു. ഈ വര്‍ഷം ബാക്കി 15.2 മില്ല്യണ്‍ ഡോളറും നല്‍കി.

2015 മാര്‍ച്ചില്‍ മോദി ശ്രീലങ്ക സന്ദര്‍ശിച്ചതിനു പിന്നാലെയാണ് ആംബുല്‍സ് സര്‍വീസിനായി ഇന്ത്യ സഹായം വാഗ്ദാനം ചെയ്തത്. കൂടിക്കാഴ്ചയില്‍ മോദി ഇത് ആഗ്രഹിച്ചിരുന്നുവെന്നും ഒരു എമര്‍ജന്‍സി ആംബുലന്‍സ് സെര്‍വീസിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നുവെന്നും ശ്രീലങ്കന്‍ ധനകാര്യ മന്ത്രി ഹര്‍ഷ ഡിസില്‍വ പറഞ്ഞു. അതിനായി 7.6 മില്യണ്‍ ഡോളര്‍ ആദ്യ ഗഡുവായി അദ്ദേഹം നല്‍കി. രണ്ടാം ഘട്ടം 15.2 മില്യണും അദ്ദേഹം അനുവദിച്ചുവെന്ന് സില്‍വ കൂട്ടിച്ചേര്‍ത്തു.

ശ്രീലങ്കയ്ക്ക് ലഭിക്കുന്ന സൗജന്യ ഗ്രാന്റുകളില്‍ ഏറ്റവും വലിയ ഗ്രാന്റ് ആണ് ഇന്ത്യ ആംബുലന്‍സ് സര്‍വ്വീസിനായി നല്‍കിയത്. 50000 കുടുംബങ്ങള്‍ക്കാണ് അത് സഹായകമാവുന്നത്.

ഈ മഹത്തായ സമ്മാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഇന്ത്യയിലെ ഓരോ ജനങ്ങളോടും താന്‍ നന്ദി അറിയിക്കുന്നതായി സില്‍വ പറഞ്ഞു. ഇന്ത്യയിലുള്ള സര്‍വീസിന് സമാന്തരമായാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ ആംബുലന്‍സ് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.

 

 

 

Comments

comments

Categories: FK News, Slider, World