കണ്ണൂര്‍ വിമാനത്താവളം സെപ്തംബറില്‍ യാഥാര്‍ത്ഥ്യമാകും; നടപടികള്‍ വിലയിരുത്താന്‍ കേന്ദ്ര നിര്‍ദേശം

കണ്ണൂര്‍ വിമാനത്താവളം സെപ്തംബറില്‍ യാഥാര്‍ത്ഥ്യമാകും; നടപടികള്‍ വിലയിരുത്താന്‍ കേന്ദ്ര  നിര്‍ദേശം

ന്യൂഡെല്‍ഹി: കേരളത്തിലെ നാലാമത് അന്താരാഷ്ട്ര വിമാനത്താവളമായ കണ്ണൂര്‍ വിമാനത്താവളം സെപ്തംബറില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ 2000 ഏക്കറില്‍ 1,892 കോടി രൂപ ചെലവിട്ടാണ് വിമാനത്താവളം നിര്‍മിക്കുന്നത്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കാണ് പിണറായി വിജയനും മറ്റ് കേരള പ്രതിനിധികളും സുരേഷ് പ്രഭുവുമായി കൂടിക്കാഴ്ച നടത്തിയത്.

വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിനും സെപ്തംബറില്‍ പ്രവര്‍ത്തനം ആരംഭിക്കാനുള്ള നടപടികള്‍ക്കും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിമാനത്താവളം സംബന്ധിച്ച് നടപടികല്‍ വേഗത്തിലാക്കുന്നതിനായി ഡെല്‍ഹിയില്‍ ഒരു പ്രതിനിധിയെ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുരേഷ് പ്രഭു മാധ്യമങ്ങളോട് പറഞ്ഞു.

കണ്ണൂര്‍ വിമാനത്താവളം കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ രാജ്യത്ത് നാല് വിമാനത്താവളങ്ങളുള്ള ഏക സംസ്ഥാനം കേരളമാകും.

 

 

 

Comments

comments

Categories: FK News, Slider, Top Stories