കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ് കോഴിക്കോട്ടെത്തും; ജൂണ്‍ 28 മുതല്‍ പരീക്ഷണ ഓട്ടം

കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ് കോഴിക്കോട്ടെത്തും; ജൂണ്‍ 28 മുതല്‍ പരീക്ഷണ ഓട്ടം

കോഴിക്കോട്: തലസ്ഥാനത്ത് പരീക്ഷണ ഓട്ടം നടത്തി വിജയം കണ്ട കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ് കോഴിക്കോടും സര്‍വീസ് നടത്താനെത്തുന്നു. ഇലക്ട്രിക് ബസിന്റെ ആദ്യ പരീക്ഷണം ജൂണ്‍ 28 മുല്‍ ജൂലൈ 2 വരെ നടത്തും. 28ന് രാവിലെ ഏഴ് മണിക്ക് കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ നടക്കുന്ന ചടങ്ങില്‍ ആദ്യ സര്‍വ്വീസ് എ പ്രദീപ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍  ഫ്‌ളാഗ് ഓഫ് ചെയ്യും.

നിലവില്‍ കെഎസ്ആര്‍ടിസി എസി ബസുകളില്‍ ഈടാക്കുന്ന ചാര്‍ജ് തന്നെ ആയിരിക്കും ഇലക്ട്രിക് ബസിലും.  പരീക്ഷണം വിജയിക്കുകയാണെങ്കില്‍ മാത്രമേ ഭാവി യാത്രയെക്കുറിച്ച് തീരുമാനിക്കാന്‍ സാധിക്കുകയുള്ളൂ.

തിരുവനന്തപുരത്ത് സര്‍വീസ് ആരംഭിച്ച് വിജയം കുറിച്ചതിനു പിന്നാലെ എറണാകുളം ജില്ലയിലും ഇലക്ട്രിക് ബസ് സര്‍വീസ് ഇന്ന് ആരംഭിച്ചിട്ടുണ്ട്.

കെഎസ്ആര്‍ടിസിയെ ജനങ്ങളുമായി കൂടുതല്‍ അടുപ്പിക്കുകയാണ് ഇലക്ട്രിക് ബസിന്റെ ലക്ഷ്യമെന്ന് കെഎസ്ആര്‍ടിസി സോണല്‍ മാനേജര്‍ ജോഷി ജോണ്‍ പറഞ്ഞു. വീല്‍ചെയറുകളിലുള്ള യാത്രക്കാര്‍ക്കും സൗകര്യപ്രദമായ രീതിയിലാണ് ബസിന്റെ ഘടന.

ഓട്ടോമറ്റിക് ഗിയര്‍ സംവിധാനത്തോടെയാണ് ബസിന്റെ യാത്ര. ഒരു ബസില്‍ 35 സീറ്റുകളാണുള്ളത്. രാവിലെ 7.15 ന് ആരംഭിക്കുന്ന സര്‍വ്വീസ് രാത്രി പത്തു മണിയോടു കൂടി അവസാനിക്കും. കോഴിക്കോടിന്റെ പ്രധാന റൂട്ടുകളായ മെഡിക്കല്‍ കോളജ്, ബേപ്പൂര്‍, ബാലുശ്ശേരി, കൊയിലാണ്ടി, രാമനാട്ടുകര, അടിവാരം തുടങ്ങിയ എല്ലാ റൂട്ടുകളിലും ബസ് സര്‍വ്വീസ് നടത്തും.

 

 

Comments

comments

Categories: Auto, FK News, Slider, Top Stories

Related Articles