ഫോക്‌സ്‌വാഗണ്‍ ട്രക്ക് ആന്‍ഡ് ബസ് ഇനി മുതല്‍ ട്രാറ്റണ്‍ ഗ്രൂപ്പ്

ഫോക്‌സ്‌വാഗണ്‍ ട്രക്ക് ആന്‍ഡ് ബസ് ഇനി മുതല്‍ ട്രാറ്റണ്‍ ഗ്രൂപ്പ്

മൂലധന വിപണിയില്‍ പ്രവേശിക്കുന്നതിന് ട്രാറ്റണ്‍ ഗ്രൂപ്പ് ഇതോടെ സജ്ജമാകും

വോള്‍ഫ്‌സ്ബര്‍ഗ് : ഫോക്‌സ്‌വാഗണ്‍ ട്രക്ക് ആന്‍ഡ് ബസ് പുനര്‍നാമകരണം ചെയ്യപ്പെട്ടു. ഇനി മുതല്‍ ട്രാറ്റണ്‍ ഗ്രൂപ്പ് എന്ന് അറിയപ്പെടും. കൂടുതല്‍ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കുന്നതിനാണ് പുതിയ ബ്രാന്‍ഡിംഗ് നടത്തിയിരിക്കുന്നത്. മൂലധന വിപണിയില്‍ പ്രവേശിക്കുന്നതിന് ട്രാറ്റണ്‍ ഗ്രൂപ്പ് ഇതോടെ സജ്ജമാകും. ഈ സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ പേരുമാറ്റം നിലവില്‍ വരും. വര്‍ധിച്ചുവരുന്ന ഗതാഗതവും പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളും കാരണം ഗതാഗത മേഖല വലിയ മാറ്റങ്ങള്‍ അഭിമുഖീകരിക്കുന്നതായി ഫോക്‌സ്‌വാഗണ്‍ പ്രസ്താവിച്ചു.

ഫോക്‌സ്‌വാഗണ്‍ ട്രക്ക് ആന്‍ഡ് ബസ്സിന്റെ ഭാവി പദ്ധതികള്‍ക്കും സ്വന്തം വ്യക്തിത്വം വേണമെന്ന ആഗ്രഹത്തിനും സൂപ്പര്‍വൈസറി ബോര്‍ഡ് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായി ഫോക്‌സ്‌വാഗണിന്റെയും ഫോക്‌സ്‌വാഗണ്‍ ട്രക്ക് ആന്‍ഡ് ബസ്സിന്റെയും സൂപ്പര്‍വൈസറി ബോര്‍ഡുകളുടെ ചെയര്‍മാനായ ഹാന്‍സ്-ഡീറ്റര്‍ പോട്ട്ഷ് പറഞ്ഞു. മൂലധന വിപണിയില്‍ പ്രവേശിക്കുന്നതിന് സ്വയം തയ്യാറായിരിക്കാന്‍ തങ്ങളുടെ ട്രക്ക് ബിസിനസ്സിന് പുതിയ തീരുമാനം സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

മാന്‍, സ്‌കാനിയ ബ്രാന്‍ഡുകളാണ് ഫോക്‌സ്‌വാഗണ്‍ ട്രക്ക് ആന്‍ഡ് ബസ്സിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ ഡൈമ്‌ലര്‍, വോള്‍വോ എന്നീ എതിരാളികളുടെ വെല്ലുവിളി അതിജീവിക്കുന്നതിന് യുഎസ് ട്രക്ക് നിര്‍മ്മാതാക്കളായ നവിസ്റ്റാറില്‍ ഓഹരി പങ്കാളിത്തവുമുണ്ട്. ഫോക്‌സ്‌വാഗണ്‍ ട്രക്ക് ആന്‍ഡ് ബസ്സിന്റെ പുതിയ ഫിനാന്‍സ് മേധാവിയായി എം&എ സ്‌പെഷലിസ്റ്റ് ക്രിസ്റ്റിയന്‍ ഷുള്‍സിനെ കഴിഞ്ഞയാഴ്ച്ച നിയമിച്ചിരുന്നു. ഓഹരി വിതരണം എളുപ്പമാക്കുന്നതിന് സ്ഥാപനത്തെ സ്റ്റോക്ക് കോര്‍പ്പറേഷനായി മാറ്റിയിട്ടുണ്ട്.

മാന്‍, സ്‌കാനിയ ബ്രാന്‍ഡുകളാണ് ഫോക്‌സ്‌വാഗണ്‍ ട്രക്ക് ആന്‍ഡ് ബസ്സിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്

ട്രക്ക്‌സ് ഡിവിഷന്‍ ഭാഗികമായോ പൂര്‍ണ്ണമായോ ലിസ്റ്റ് ചെയ്യുന്നത് പരിഗണനയിലാണെന്ന് ഫോക്‌സ്‌വാഗണ്‍ നേരത്തെ പ്രസ്താവിച്ചിരുന്നു. എന്നാല്‍ ഇത് 2018 ല്‍ നടന്നേക്കില്ല. കൊമേഴ്‌സ്യല്‍ വാഹന മേഖലയില്‍ ഫോഡുമായി സഖ്യം സ്ഥാപിക്കുന്നതിന് ഫോക്‌സ്‌വാഗണ്‍ ശ്രമം നടത്തുന്നുണ്ട്.

Comments

comments

Categories: Auto