ജലകായിക മത്സരങ്ങളും വിനോദങ്ങളും നിരോധിക്കാന്‍ ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ്

ജലകായിക മത്സരങ്ങളും വിനോദങ്ങളും നിരോധിക്കാന്‍ ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് സംസ്ഥാനത്തില്‍ ജലവുമായി ബന്ധപ്പെട്ട എല്ലാ കായിക ഇനങ്ങളും നിരോധിക്കാന്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടു. പാരഗ്ലൈഡിംഗ്, പുഴയില്‍ ചങ്ങാടത്തിലുള്ള തുഴച്ചില്‍ മത്സരം തുടങ്ങി സാഹസികതയേറിയ ഇനങ്ങള്‍ നിരോധിക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

ഇത്തരം കായിക വിനോദങ്ങള്‍ ഒരു നിയമത്തിന്റെയും അടിസ്ഥാനത്തിലല്ല നടത്തുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഇത് സംബന്ധിച്ച് നയം രൂപീകരിക്കാന്‍ സംസ്ഥാനത്തിന് രണ്ട് ആഴ്ച സമയവും നല്‍കിയിട്ടുണ്ട്.

തുഴച്ചില്‍ മത്സരങ്ങളും വിനോദങ്ങളും വളരം അപകടം പിടിച്ചതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. തോണികള്‍ മറിഞ്ഞ് വിനോദസഞ്ചാരികളടക്കമുള്ളവര്‍ മരിക്കുന്നത് നിത്യ സംഭവമായിരിക്കുകയാണ്. അതിനാല്‍ തുഴച്ചില്‍ നടത്തുന്നത് ഈ മേഖലയില്‍ പ്രാവീണ്യം തെളിച്ചവരുടെ കീഴിലായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കായിക മത്സരങ്ങളും വിനോദങ്ങളും ഒരു ദുരന്തത്തില്‍ അവസാനിക്കുന്നത് അനുവദിക്കാനാവില്ലെന്നാണ് ഇത് സംബന്ധിച്ച് കോടതി പറഞ്ഞത്.

 

Comments

comments

Categories: FK News, Sports