എഐയെക്കുറിച്ച് പഠിക്കാം; യുഎഇ വേനല്‍ക്കാല ക്യാമ്പ് ജൂലൈ ഒന്നിന് തുടങ്ങും

എഐയെക്കുറിച്ച് പഠിക്കാം; യുഎഇ വേനല്‍ക്കാല ക്യാമ്പ് ജൂലൈ ഒന്നിന് തുടങ്ങും

ദുബായ്: യുഎഇയില്‍ വേനല്‍ക്കാല ക്യാമ്പ് ജൂലൈ ഒന്നിന് തുടങ്ങും. ആഗസ്റ്റ് വരെ നീളുന്ന ക്യാമ്പില്‍ വാണിജ്യ, വിദ്യാഭ്യാസ, ഗതാഗത, കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലകളിലെ എഐയുടെ സ്വാധീനം അന്താരാഷ്ട്ര വിദഗ്ധരുമായി ചര്‍ച്ചകള്‍ നടത്തും. ഇത്തരത്തിലൂള്ള ആദ്യ ക്യാമ്പാണ് യുഎഇയില്‍ നടക്കുന്നത്. ദുബൈയിലെ ജുമൈറ എമിറേറ്റ്‌സ് ടവറിലാണ് വേനല്‍ക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ക്യാമ്പിലേക്കുള്ള എല്ലാ സെക്ഷനുകളും പൂര്‍ണമായും ബുക്ക് ചെയ്ത് കഴിഞ്ഞു. അധിക സീറ്റുകള്‍ കൂടുതലായി ചേര്‍ക്കാന്‍ ശ്രമിക്കുന്നതായി സംഘാടകര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ WWW.aicamp.ae എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്രോഗ്രാം രണ്ട് സ്ട്രീമുകളായി വിഭജിച്ചാണ് നടക്കുക. ആദ്യഘട്ടം സ്വകാര്യ മേഖലയുമായി സഹകരിച്ച് ദുബായ് ഫ്യൂച്ചര്‍ ആക്‌സിലറേറ്ററും ദുബായ് ഫ്യൂച്ചര്‍ അക്കാദമിയും ചേര്‍ന്ന് നടത്തും. രണ്ടാമത്തേത് ഗവണ്‍മെന്റുമായി സഹകരിച്ച് യുഎഇ വിവിധ സ്ഥലങ്ങളിലായി നടക്കും. പൂര്‍ണമായും സൗജന്യമായാണ് ക്യാമ്പ് നടക്കുന്നത്. ഹൈസ്‌കൂള്‍, കോളജ്, സര്‍വ്വകകലാശാല വിദ്യാര്‍ഥികള്‍, സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് ക്യാമ്പ് ലക്ഷ്യമിടുന്നത്.

 

 

 

Comments

comments

Categories: Arabia, FK News