അനിശ്ചിതകാല സമരമവസാനിപ്പിച്ച് രാജ്യത്തെ ട്രക്ക്‌ലോറി ജീവനക്കാര്‍

അനിശ്ചിതകാല സമരമവസാനിപ്പിച്ച് രാജ്യത്തെ ട്രക്ക്‌ലോറി ജീവനക്കാര്‍

ന്യൂഡല്‍ഹി: സര്‍ക്കാരുമായുള്ള ഒത്തു തീര്‍പ്പിനെ തുടര്‍ന്ന് ജൂണ്‍ 18 മുതല്‍ സമരത്തലായിരുന്ന ട്രക്ക് ലോറി ജീവനക്കാര്‍ സമരം പിന്‍വലിച്ചു. അഖിലേന്ത്യാ കോണ്‍ട്രാഡറേഷന്‍ ഓഫ് ഗുഡ്‌സ് വാഹനങ്ങള്‍ ഓണേഴ്‌സ് അസോസിയേഷന്‍ (എസിഒജിഒഎ) യുടെ കീഴിലുള്ള ട്രക്കുകളാണ് രാജ്യവ്യാപകമായി അനിശ്ചിതകാലത്തേക്ക് പണിമുടക്ക് ആരംഭിച്ചത്.

ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്, ടോള്‍ ചാര്‍ജ് വര്‍ധനവ്, മൂന്നാംകക്ഷി ഇന്‍ഷ്വറന്‍സ് പ്രീമിയം വര്‍ധിപ്പിക്കല്‍ എന്നിവയ്‌ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ഇന്ന് ബാംഗ്ലൂരില്‍വെച്ച് ചേര്‍ന്ന എസിഒജിഒഎ കോര്‍ കമ്മിറ്റിയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഭാവികാര്യങ്ങള്‍ ആലോചിക്കുമെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആര്‍ എസ് ഭാസിന്‍ പറഞ്ഞു. ചര്‍ച്ചയില്‍ തീരുമാനമെടുക്കാനും ഭാവിയില്‍ നടപടിയെടുക്കാനും സര്‍ക്കാരുമായി നിരന്തരം ആശയവിനിമയം നടത്തുമെന്നും ഭാസിന്‍ അറിയിച്ചു. നോര്‍ത്ത് ഈസ്റ്റ്, പശ്ചിമബംഗാള്‍ എന്നീ സ്ഥലങ്ങളെ പണിമുടക്ക് കാര്യമായി ബാധിച്ചതായി അസോസിയേഷന്‍ അധികൃതര്‍ അവകാശപ്പെട്ടു.

Comments

comments

Categories: Business & Economy
Tags: Truck lorry