അനധികൃത കുടിയേറ്റം: യുഎസില്‍ നൂറോളം ഇന്ത്യക്കാര്‍ തടവില്‍ ; നടപടികളുമായി ഇന്ത്യ

അനധികൃത കുടിയേറ്റം: യുഎസില്‍ നൂറോളം ഇന്ത്യക്കാര്‍ തടവില്‍ ; നടപടികളുമായി ഇന്ത്യ

 

ന്യൂഡെല്‍ഹി: യുഎസിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച നൂറോളം ഇന്ത്യക്കാര്‍ രണ്ട് കേന്ദ്രങ്ങളിലായി തടവിലുള്ളതായി റിപ്പോര്‍ട്ട്. അനധികൃത കുടിയേറ്റം നടത്തിയവരില്‍ ഭൂരിഭാഗവും പഞ്ചാബില്‍ നിന്നുള്ളവരാണ്. 45 ഓളം ഇന്ത്യക്കാര്‍ മെക്‌സിക്കോയില്‍ ഫെഡറല്‍ ഡിറ്റന്‍ഷന്‍ സെന്ററിലാണുള്ളത്. 52 ഓളം വരുന്ന ഇന്ത്യക്കാര്‍ ഒരിഗണിലെ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇവരില്‍ ഭൂരിഭാഗവും സിഖുകാരും ക്രിസ്ത്യാനികളുാണ്.

അതേസമയം, ഇന്ത്യക്കാരെ പാര്‍പ്പിച്ചിരിക്കുന്ന കേന്ദ്രങ്ങളുമായി ഇന്ത്യന്‍ സര്‍ക്കാര്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ എംബസ്സി അറിയിച്ചു. എംബസ്സിയില്‍ നിന്നും ഒറിഗണിലെ കേന്ദ്രത്തിലേക്ക് ഒരു പ്രതിനിധിയെ അയച്ചിട്ടുണ്ട്. മെക്‌സിക്കോയിലെ കേന്ദ്രം സന്ദര്‍ശിക്കാന്‍ ഉടന്‍ മറ്റൊരു പ്രിതനിധിയെ കൂടി അയക്കുമെന്നും സ്ഥിതിഗതികള്‍ വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും എംബസ്സി പത്ര പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യയില്‍ പീഡനം അനുഭവിക്കുന്നതുകൊണ്ടാണ് യുഎസിലേക്ക് അഭയം തേടിയെത്തിയതെന്ന് അധികൃതരോട് കേന്ദ്രത്തിലുള്ളവര്‍ പറഞ്ഞു. പഞ്ചാബി പരിഭാഷകര്‍ വഴിയാണ് ഇവരോട് അധികൃതര്‍ സംവദിക്കുന്നത്.

യുഎസിലെ വിവിധ കേന്ദ്രങ്ങളില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പടെ നിരവധി കുടിയേറ്റക്കാരാണ് തടവിലുള്ളത്. കുട്ടികളെയും മാതാപിതാക്കളെയും വെവ്വേറെ ഇടങ്ങളിലേക്ക് മാറ്റുന്നത് പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. 2000 ഓളം കുട്ടികളാണ് ശിശുകേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, ബ്രസീല്‍, കാമറൂണ്‍ നേപ്പാള്‍, പെറു, റഷ്യ, കോംഗോ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമാണ് യുഎസില്ക്ക് കൂടുതലായും അനധികൃത കുടിയേറ്റം നടക്കുന്നത്.

 

 

 

 

 

Comments

comments

Tags: India, US