ഇറാനിലെ ചബഹര്‍ തുറമുഖം അടുത്ത വര്‍ഷം തുറക്കും

ഇറാനിലെ ചബഹര്‍ തുറമുഖം അടുത്ത വര്‍ഷം തുറക്കും

ടെഹ്‌റാന്‍: ഇറാനില്‍ ഇന്ത്യയുടെ പിന്തുണയോടുകൂടി നിര്‍മിക്കുന്ന ചബഹര്‍ തുറമുഖം 2019 ല്‍ തുറക്കുമെന്ന് സര്‍ക്കാരിന്റെ പ്രസ്താവന. അമേരിക്കയുടെ ഭീഷണി നിലനില്‍ക്കെയാണ് ഇന്ത്യയുടെ പദ്ധതി. ടെഹ്‌റാനുള്ള യുഎസ് നിരോധനത്തിന്റെ പശ്ചാത്തലത്തിലാണ് തുറമുഖം തുറക്കാന്‍ പോകുന്നതെന്നത് ശ്രദ്ധേയമാണ്.

പബഹര്‍ തുറമുറഖം പാകിസ്ഥാനെ ആശ്രയിക്കാതെയുള്ള വാണിജ്യ ഇടനാഴിയാണ്. അഫ്ഗാനിസ്ഥാനും ഇന്ത്യയ്ക്കും തമ്മില്‍ പാകിസ്ഥാന്റെ സഹായം ഇല്ലാതെ ചരക്ക് നീക്കത്തിനുള്ള പ്രധാന പാതയായാണ് ചബഹര്‍ തുറമുഖത്തെ കാണുന്നത്.

ഇറാനില്‍ ദ്വിദിന സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചബഹര്‍ തുറമുഖ വികസനത്തിനായുള്ള സഹകരണ കരാറില്‍ ഒപ്പുവയ്ക്കുന്നത്. ഇതാദ്യമായാണ് ഇന്ത്യ ഒരു വിദേശരാജ്യവുമായി തുറമുഖ കരാറില്‍ ഏര്‍പ്പെടുന്നത്.

തുറമുഖത്തിന്റെ വികസനത്തിനും ടെര്‍മിനല്‍,കാര്‍ഗോ എന്നിവയുടെ നിര്‍മാണത്തിനും ഇന്ത്യ 200 മില്യണ്‍ ഡോളറാണ് ഇറാന് നല്‍കിയത്. ചൈനയും പാകിസ്ഥാനും തമ്മിലുള്ള തുറമുഖ സഹകരണത്തിന് ബദലായാണ് ചബഹര്‍ തുറമുഖത്തെ ഇന്ത്യ കാണുന്നത്.

 

Comments

comments

Categories: Business & Economy, World