ജിഎസ്ടിയില്‍ വളര്‍ച്ച പ്രാപിച്ച് സംഭരണരംഗം

ജിഎസ്ടിയില്‍ വളര്‍ച്ച പ്രാപിച്ച് സംഭരണരംഗം

ജിഎസ്ടി സംവിധാനം വന്നതോടെ രാജ്യത്തെ സംഭരണശാലകള്‍ വളര്‍ച്ച പ്രാപിച്ചു. 2021 ആകുമ്പോഴേക്കും 100 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ഇന്നു പുറത്തു വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. റിയല്‍ എസ്റ്റേറ്റ് സര്‍വീസ് കമ്പനിയായ ജെ.എല്‍.എല്‍ ഇന്ത്യ പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരമാണ് ഇന്ത്യയിലെ ഗോഡൗണ്‍ വ്യാപ്തി 2021 അവസാനത്തോടെ 112 ശതമാനം വര്‍ധിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്.

ഇവയെ ശക്തിപ്പെടുത്തുന്നതില്‍ ജിഎസ്ടി ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇതിന്റെ ഫലമായി ഇന്ത്യയിലെ 20 ശതമാനം സിഎജിആര്‍ വെയര്‍ഹൗസിങ്ങില്‍ വര്‍ദ്ധിച്ചതായും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 25 പുതിയ എംഎംഎല്‍പി കള്‍ ഉണ്ടാകാനും സാധ്യതയുള്ളതായി ജെഎല്‍എല്‍ അറിയിച്ചു. 2017 ലെ കണക്കനുസരിച്ച് ആകെയുള്ള സംയുക്ത സംഭരണശാല സ്ഥലം (ഗ്രേഡ് എ, ഗ്രേഡ് ബി വെയര്‍ഹൗസിംഗ്) 140 ദശലക്ഷം ആണ്. ഇത് 297 ദശലക്ഷമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഭരണശാലാ മേഖലകളില്‍ ജിഎസ്ടി വന്‍ നേട്ടമാണ് നല്‍കിയത്. സംസ്ഥാനതലത്തിലുള്ള വിഭജനം മാറിയതോടെ വികസനത്തില്‍ കാര്യമായ മാറ്റം പ്രകടമാണ്. കയറ്റിറിക്കുമതി രീതികള്‍ മാറുകയും പുത്തന്‍ വിതരണ രീതികള്‍ അവലംബിക്കുകയും ചെയ്തു. 2018-2020 കാലഘട്ടത്തില്‍ 45,000 കോടിയുടെ നിക്ഷേപം ഈ മേഖലയിലുമുണ്ടാവുമെന്നാണ് കണക്കുകൂട്ടല്‍.

Comments

comments

Categories: Business & Economy
Tags: GST